കുമ്പളങ്ങി∙ ബണ്ടുകൾ താത്കാലികമായി കെട്ടി അടയ്ക്കാത്തതു മൂലം കുമ്പളങ്ങിയിൽ വേലിയേറ്റം അതിരൂക്ഷമായി. കഴിഞ്ഞ ഒരാഴ്ചയായി കുമ്പളങ്ങിയിലെ തീരപ്രദേശങ്ങളിലും മറ്റും രൂക്ഷമായ വേലിയേറ്റമാണ് അനുഭവപ്പെടുന്നത്. ഉപ്പ് വെള്ളം കയറി നടുതലകൾ നശിക്കാതിരിക്കാൻ മുൻകാലങ്ങളിൽ കുമ്പളങ്ങിക്ക് ചുറ്റുമുള്ള 79-ൽ പരം ബണ്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമ്പളങ്ങി∙ ബണ്ടുകൾ താത്കാലികമായി കെട്ടി അടയ്ക്കാത്തതു മൂലം കുമ്പളങ്ങിയിൽ വേലിയേറ്റം അതിരൂക്ഷമായി. കഴിഞ്ഞ ഒരാഴ്ചയായി കുമ്പളങ്ങിയിലെ തീരപ്രദേശങ്ങളിലും മറ്റും രൂക്ഷമായ വേലിയേറ്റമാണ് അനുഭവപ്പെടുന്നത്.  ഉപ്പ് വെള്ളം കയറി നടുതലകൾ നശിക്കാതിരിക്കാൻ മുൻകാലങ്ങളിൽ കുമ്പളങ്ങിക്ക് ചുറ്റുമുള്ള 79-ൽ പരം ബണ്ടുകൾ താത്കാലികമായി കെട്ടിയടച്ചിരുന്നു.

വൃശ്ചിക വേലിയേറ്റം ആരംഭിക്കും മുൻപ് ഈ പ്രവർത്തി പൂർത്തിയാക്കിയിരുന്നു. ഇതുവഴി വേലിയേറ്റം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രവർത്തി നടക്കുന്നില്ല. പടന്നക്കരി താത്കാലിക ബണ്ട്, ചാലാവീട്ടിൽ സ്ലൂസ് താത്കാലിക ബണ്ട്, കണ്ടത്തിപ്പറമ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള താത്കാലിക ബണ്ട് എന്നിവയൊന്നും കെട്ടിയടയ്ക്കാത്തതു മൂലം കായലിൽ നിന്ന് തോടുകളിലേക്ക് നിയന്ത്രണമില്ലാതെ വെള്ളം കയറുകയാണ്.

ADVERTISEMENT

തീരദേശത്തെ നൂറുകണക്കിന് വീടുകൾ വേലിയേറ്റത്തിന്റെ പിടിയിലാണ്. വീടുകളുടെ ഭിത്തി തെള്ളി നശിക്കുന്ന അവസ്ഥയുണ്ട്. മാത്രമല്ല, കൃഷികളും നശിക്കുന്നു. താത്കാലിക ബണ്ടുകൾ അടച്ചു വേലിയേറ്റ ദുരിതത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു സേവ് കൊച്ചി സേവ് പീപ്പിൾ സംഘടന സെക്രട്ടറി ടോജൻ ചെറുവള്ളി കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റിനു പരാതി നൽകി.