ആലുവ∙ തിങ്കളാഴ്ച നടക്കുന്ന തുലാമാസ വാവുബലിക്ക് ആലുവ മണപ്പുറം ഒരുങ്ങി. ശിവരാത്രിയും കർക്കടക വാവും കഴിഞ്ഞാൽ മണപ്പുറത്ത് ഏറ്റവുമധികം ആളുകൾ പിതൃതർപ്പണത്തിന് എത്തുന്നതു തുലാമാസത്തിലെ അമാവാസിക്കാണ്.ദീപാവലിയും കറുത്ത വാവും അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതിനാൽ 2 ദിവസം തിരക്ക് അനുഭവപ്പെട്ടേക്കും. തിങ്കളാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലുവ∙ തിങ്കളാഴ്ച നടക്കുന്ന തുലാമാസ വാവുബലിക്ക് ആലുവ മണപ്പുറം ഒരുങ്ങി. ശിവരാത്രിയും കർക്കടക വാവും കഴിഞ്ഞാൽ മണപ്പുറത്ത് ഏറ്റവുമധികം ആളുകൾ പിതൃതർപ്പണത്തിന് എത്തുന്നതു തുലാമാസത്തിലെ അമാവാസിക്കാണ്. ദീപാവലിയും കറുത്ത വാവും അടുത്തടുത്ത ദിവസങ്ങളിൽ വരുന്നതിനാൽ 2 ദിവസം തിരക്ക് അനുഭവപ്പെട്ടേക്കും.

തിങ്കളാഴ്ച പുലർച്ചെ 4നു മണപ്പുറത്ത് ഔപചാരികമായി ബലിതർപ്പണം തുടങ്ങും. 80 ബലിത്തറകളിൽ മുപ്പതെണ്ണം ലേലം ചെയ്തു. 25 വ്യാപാര സ്റ്റാളുകളിൽ എട്ടെണ്ണം ലേലത്തിൽ പോയി. ബാക്കിയുള്ളവ നിശ്ചിത ഫീസ് ഈടാക്കി നൽകുന്നതിനു ദേവസ്വം ഓഫിസിൽ പ്രത്യേക കൗണ്ടർ തുറന്നു. പാലസ് റോഡ്, തോട്ടയ്ക്കാട്ടുകര–ആൽത്തറ റോഡ് എന്നിവിടങ്ങളിൽ വാഹന പാർക്കിങ് നിരോധിച്ചു. മണപ്പുറത്ത് എത്തുന്ന വാഹനങ്ങൾക്കു വടക്കേ മണപ്പുറത്താണു പാർക്കിങ് സൗകര്യം.