ലേഡീസ് ഹോസ്റ്റലിൽ കുളിമുറിയുടെ വെന്റിലേറ്ററിൽ ക്യാമറ; കുഫോസിൽ പ്രതിഷേധം
പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ കണ്ടെത്തിയ സംഭവത്തിൽ കുറ്റവാളിയെ പിടിക്കണമെന്നും ഹോസ്റ്റൽ സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്ന് ധർണ നടത്തും. കുഫോസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ രാവിലെ 9നു തുടങ്ങുന്ന

പനങ്ങാട് ∙ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ലേഡീസ് ഹോസ്റ്റലിലെ കുളിമുറിയിൽ മൊബൈൽ ക്യാമറ കണ്ടെത്തിയ സംഭവത്തിൽ കുറ്റവാളിയെ പിടിക്കണമെന്നും ഹോസ്റ്റൽ സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്ന് ധർണ നടത്തും. കുഫോസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ രാവിലെ 9നു തുടങ്ങുന്ന സമരത്തിനു വിദ്യാർഥി യൂണിയനുകൾ പിന്തുണ അറിയിച്ചിട്ടുണ്ട്.
ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയിൽ വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിൽ ക്യാമറ ഓൺ ചെയ്തു വച്ച നിലയിൽ മൊബൈൽ ഫോൺ കണ്ട പെൺകുട്ടി ബഹളം വച്ചതോടെയാണ് ഒളിച്ചുനിൽക്കുകയായിരുന്ന ആൾ മൊബൈൽ ഫോൺ എടുത്ത് ഓടിയത്. ബഹളം കേട്ട് ഓടിയെത്തിയ മറ്റു പെൺകുട്ടികളുടെ മുന്നിലൂടെയാണ് ആൾ ഓടി രക്ഷപ്പെട്ടത്. പൊലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാടും പടർപ്പും നിറഞ്ഞ സ്ഥലത്തെ പാമ്പിനെ ഭയന്നു പൊലീസ് നിന്ന സമയത്താണ് ആൾ ഹോസ്റ്റൽ അങ്കണം വിട്ടതെന്ന് പെൺകുട്ടികൾ പറയുന്നു.
മതിലിന് ഉയരക്കുറവുള്ള ഭാഗത്തേക്കാണ് ഓടിയത്. മുഖം വ്യക്തമായി കണ്ടെന്നും ഇനിയും തിരിച്ചറിയുമെന്നും പെൺകുട്ടികൾ പൊലീസിനോട് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. ഹോസ്റ്റലിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാണ്. ഇവ സ്ഥാപിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയെയാണ് ഏൽപിച്ചിട്ടുള്ളത്. സംഭവത്തെ തുടർന്ന് കുഫോസിൽ ശനിയാഴ്ച അടിയന്തര യോഗം ചേർന്ന് ഹോസ്റ്റൽ സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ ഫൊറൻസിക് വിദഗ്ധർ തെളിവെടുത്തു.