അങ്കമാലി ∙ ഗതാഗതക്കുരുക്കിനെ തുടർന്ന് അങ്കമാലി കടക്കാനാവുന്നില്ല. ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള അത്യാവശ്യ വാഹനങ്ങളും ഗതാഗതക്കുരുക്കിൽ പെടുന്നു. ദേശീയപാതയിൽ കരയാംപറമ്പ് മുതൽ അങ്കമാലി വരെയും എംസി റോഡിൽ നായത്തോട് കവല മുതൽ ടൗൺ വരെയുമാണ് വൻ ഗതാഗതക്കുരുക്ക്. ദീർഘദൂര ബസുകളിലെ യാത്രക്കാർ ഏറെ നേരം റോഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി ∙ ഗതാഗതക്കുരുക്കിനെ തുടർന്ന് അങ്കമാലി കടക്കാനാവുന്നില്ല. ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള അത്യാവശ്യ വാഹനങ്ങളും ഗതാഗതക്കുരുക്കിൽ പെടുന്നു. ദേശീയപാതയിൽ കരയാംപറമ്പ് മുതൽ അങ്കമാലി വരെയും എംസി റോഡിൽ നായത്തോട് കവല മുതൽ ടൗൺ വരെയുമാണ് വൻ ഗതാഗതക്കുരുക്ക്. ദീർഘദൂര ബസുകളിലെ യാത്രക്കാർ ഏറെ നേരം റോഡിൽ കിടക്കേണ്ട സ്ഥിതിയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും യഥാസമയം എത്താനാകുന്നില്ല.

ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള 2 റോഡ് പദ്ധതികളുടെയും നടപടികൾ സ്തംഭിച്ചിരിക്കുകയാണ്. അങ്കമാലി ബൈപാസ്, കുണ്ടന്നൂർ ബൈപാസ് പദ്ധതികൾ എന്നു നടപ്പാകുമെന്നു പോലും നിശ്ചയമില്ലാതെ നടപടിക്രമങ്ങൾ അനന്തമായി നീണ്ടു പോകുകയാണ്. കാലടിയിലെ വൻ ഗതാഗതക്കുരുക്ക് കഴിഞ്ഞിട്ടാണ് യാത്രക്കാർ അങ്കമാലിയിലെത്തുന്നത്. രണ്ടിടത്തും യാത്രക്കാരുടെ മണിക്കൂറുകളാണു നഷ്ടമാകുന്നത്. ബൈപാസ് പദ്ധതികൾ നടപ്പാക്കുന്നതിനു അടിയന്തര നടപടികൾ എടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.