കാലടി∙ പട്ടണത്തിൽ പാർക്കിങ്ങിനായി പ്രത്യേകം സ്ഥലമില്ല. എന്നാൽ ഇതിനു പറ്റിയ സ്ഥലം കാടു കയറി നശിക്കുന്നു. ടൗൺ മധ്യത്തിൽ തന്നെയാണിത്. നേരത്തെ ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. ബസ് സ്റ്റാൻഡിനു സമീപം നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് ചന്ത മാറ്റിയിട്ട് 4 വർഷത്തിലേറെയായി. 3 വർഷം മുൻപാണ് പഴയ ചന്തയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി∙ പട്ടണത്തിൽ പാർക്കിങ്ങിനായി പ്രത്യേകം സ്ഥലമില്ല. എന്നാൽ ഇതിനു പറ്റിയ സ്ഥലം കാടു കയറി നശിക്കുന്നു. ടൗൺ മധ്യത്തിൽ തന്നെയാണിത്. നേരത്തെ  ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലമാണിത്. ബസ് സ്റ്റാൻഡിനു സമീപം നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് ചന്ത മാറ്റിയിട്ട് 4 വർഷത്തിലേറെയായി. 3 വർഷം മുൻപാണ് പഴയ ചന്തയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത്. അതിനു ശേഷം സ്ഥലം വെറുതേ കിടക്കുന്നു. ഇപ്പോൾ കുറ്റിക്കാടുകൾ നിറഞ്ഞു. മാത്രമല്ല മാലിന്യ കേന്ദ്രവും മല,മൂത്ര വിസർജന സ്ഥലവും ആയി മാറിയിരിക്കുന്നു. 

മൂക്കു പൊത്താതെ ഇതിനകത്തേക്കു കടക്കാൻ കഴിയില്ല. ദുർഗന്ധം സമീപമുള്ള കടകളിലേക്കും പരക്കുന്നു. കൊതുകുകളുടെയും ഈച്ചകളുടെയും ആവാസ കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു.സ്ഥലം വാഹനങ്ങളുടെ പാർക്കിങ്ങിന് ഉപയോഗിക്കാനാണ് പഞ്ചായത്ത് തിരുമാനിച്ചിരുന്നത്. എന്നാൽ പാർക്കിങ് മാത്രം ഉണ്ടായില്ല. ഇരുച്ചക്ര, മുച്ചക്ര വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം.പാർക്കിങ്ങിനായി ഉപയോഗിക്കുന്നതിനും പാർക്കിങ് ഫീസ് പിരിക്കുന്നതിനും നേരത്തെ സ്ഥലം സ്വകാര്യ വ്യക്തിക്കു ലേലം ചെയ്തു കൊടുത്തിരുന്നു.എന്നാൽ തുടർ നടപടികൾ‍ ഉണ്ടായില്ല. പാർക്കിങ്ങിനു പറ്റിയ തരത്തിൽ സ്ഥലം വൃത്തിയാക്കിയിട്ടില്ല.

ADVERTISEMENT

ഇവിടെ പാർക്കിങ് സ്ഥലം ഉണ്ടെന്ന അറിയിപ്പ് ജനങ്ങൾക്ക് നൽകിയിട്ടില്ല. ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കും കാരണം കാലടി പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാവാത്ത അവസ്ഥയാണ്. അനധികൃത പാർക്കിങ് പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ഈ സാഹചര്യത്തിലാണ് പഴയ ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലം വാഹന പാർക്കിങ്ങിന് ഉപയോഗിക്കാമെന്ന നിർദേശം വന്നത്. എംസി റോഡിനോടു ചേർന്നുള്ള കണ്ണായ സ്ഥലം അന്യാധീനപ്പെട്ടു കിടന്നിട്ടും അധികൃതരുടെ ശ്രദ്ധ ഇങ്ങോട്ടു പതിയുന്നില്ല.