വരാപ്പുഴ ∙ ചെമ്മീൻ കെട്ടുകളുടെ കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കെട്ടുടമകളുടെ അനുമതിയില്ലാതെ കെട്ടു കലക്കി മീൻ പിടിച്ചു. വരാപ്പുഴ ദേവസ്വംപാടത്തുള്ള ചെമ്മീൻ കെട്ടിലാണ് പ്രതിഷേധ കെട്ട് കലക്കൽ നടത്തിയത്. പരമ്പരാഗതമായി നിലനിൽക്കുന്ന രീതികൾ അട്ടിമറിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരാപ്പുഴ ∙ ചെമ്മീൻ കെട്ടുകളുടെ കാലാവധി നീട്ടി നൽകിയതിൽ പ്രതിഷേധിച്ചു മത്സ്യത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കെട്ടുടമകളുടെ അനുമതിയില്ലാതെ കെട്ടു കലക്കി മീൻ പിടിച്ചു. വരാപ്പുഴ ദേവസ്വംപാടത്തുള്ള ചെമ്മീൻ കെട്ടിലാണ് പ്രതിഷേധ കെട്ട് കലക്കൽ നടത്തിയത്. പരമ്പരാഗതമായി നിലനിൽക്കുന്ന രീതികൾ അട്ടിമറിച്ചു മത്സ്യ മേഖലയിൽ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് കെട്ടുടമകൾ ശ്രമിക്കുന്നതെന്നു സമരക്കാർ ആരോപിച്ചു.

സാധാരണഗതിയിൽ ഏപ്രിൽ 14 വരെയാണു കെട്ടിന്റെ സമയം അനുവദിക്കുന്നത്. തുടർന്നു കെട്ടിൽ നിന്നു പൊതുജനങ്ങൾക്കു മീൻ പിടിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇക്കുറി കെട്ടിന്റെ കാലാവധി ഇൗ മാസം അവസാനം വരെ ദീർഘിപ്പിച്ചു നൽകിയതിനെതിരെയാണു പ്രതിഷേധം. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. വി.പി.ഡെന്നി, കെ.ജി.വേണു, കെ.ജെ.തോമസ്, സി.ബി.നിജീഷ്, കെ.ആർ.വിജിൽ, കെ.ജെ.സൈമൺ, പി.കെ.സത്യൻ, കെ.എക്സ്.രജീവ്, ടി.എസ്.ശ്യാംലാൽ എന്നിവർ പ്രസംഗിച്ചു.