നെടുമ്പാശേരി ∙ കോട്ടായി–ചെങ്ങമനാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ പനയക്കടവ് പാലത്തിന് സമീപം പാനായിത്തോട്ടിൽ കരയും തോടും തിരിച്ചറിയാത്ത വിധം കുളവാഴ പൂത്തുനിൽക്കുന്നതു കാണാം. ഒറ്റനോട്ടത്തിൽ പൂന്തോട്ടമോ കൃഷിത്തോട്ടമോ ആണെന്ന് തോന്നും. എന്നാൽ തെളി നീരൊഴുകിയിരുന്ന തോട്ടിൽ മാലിന്യം അടി‍ഞ്ഞു കൂടി അതിൽ വളർന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ കോട്ടായി–ചെങ്ങമനാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ പനയക്കടവ് പാലത്തിന് സമീപം പാനായിത്തോട്ടിൽ കരയും തോടും തിരിച്ചറിയാത്ത വിധം കുളവാഴ പൂത്തുനിൽക്കുന്നതു കാണാം. ഒറ്റനോട്ടത്തിൽ പൂന്തോട്ടമോ കൃഷിത്തോട്ടമോ ആണെന്ന് തോന്നും. എന്നാൽ തെളി നീരൊഴുകിയിരുന്ന തോട്ടിൽ മാലിന്യം അടി‍ഞ്ഞു കൂടി അതിൽ വളർന്ന കുളവാഴയാണ് ഈ മനോഹര കാഴ്ചയൊരുക്കുന്നത്. പെരിയാറിന്റെ കൈവഴികളിലൊന്നായ ചെങ്ങൽത്തോടിന്റെ പ്രധാന ഉപതോടാണിത്. പതിറ്റാണ്ടുകൾക്ക് മുൻപ് പെരിയാറിൽ നിന്നുള്ള തെളി നീരൊഴുകിയിരുന്ന തോട്.  അക്കാലത്ത് പ്രദേശത്ത് ജല അതോറിറ്റിയും ജലസേചന വകുപ്പും പദ്ധതികൾ ഒരുക്കിയിരുന്നതും പാനായിത്തോടിനെ ആശ്രയിച്ചായിരുന്നു.

വിമാനത്താവളം വന്നതോടെ പല തോടുകളും നിശ്ചലമായ കൂട്ടത്തിലാണ് പാനായിത്തോടിന്റെയും ദുരവസ്ഥയ്ക്കിടയാക്കിയത്. ഇതേത്തുടർന്നു ജലവിതരണ, ജലസേചന പദ്ധതികളും അവതാളത്തിലായി. ‌വിമാനത്താവള പദ്ധതിയിൽ ചെങ്ങൽത്തോട് രണ്ടായി മുറിഞ്ഞതോടെയാണ് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ഒഴുക്ക് നിലച്ചത്. മാലിന്യം നിറഞ്ഞും വശങ്ങളിടിഞ്ഞും തോട് നിശ്ചലമായി. 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഭാഗത്തെ കടവുകളും ജലസേചന സംവിധാനങ്ങളും ഇല്ലാതായി. ഇത് പ്രദേശത്ത് ശുദ്ധജല പ്രശ്നങ്ങൾക്കും കാർഷിക പ്രതിസന്ധിക്കുമിടയാക്കി. പലരും നിയമ നടപടികൾക്ക് നീങ്ങിയതോടെ തോട് മാലിന്യം നീക്കിയും വീതി കൂട്ടിയും കെട്ടി സംരക്ഷിക്കാമെന്ന് പലപ്പോഴായി അധികൃതർ ഉറപ്പ് നൽകിയെങ്കിലും എല്ലാം പാഴ് വാക്കായി.