വേദാന്ത കോഴ്സ് കൊച്ചി ∙ എറണാകുളം ചിന്മയ മിഷന്റെ നേതൃത്വത്തിലുള്ള രണ്ടു വർഷത്തെ വേദാന്ത കോഴ്സ് ജൂണിൽ തുടങ്ങും. 20– 65 പ്രായപരിധിയിലുള്ളവർക്കു ചേരാം. ആഴ്ചയിൽ രണ്ടു ദിവസം വൈകിട്ട് 6 മുതൽ 8 വരെ രണ്ടു വിഷയങ്ങൾ കേന്ദ്രീകരിച്ചാണു ക്ലാസ്. വനിതകൾക്കായി ആഴ്ചയിൽ രണ്ടു ദിവസം രാവിലെ 10 മുതൽ 12 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേദാന്ത കോഴ്സ്
കൊച്ചി ∙ എറണാകുളം ചിന്മയ മിഷന്റെ നേതൃത്വത്തിലുള്ള രണ്ടു വർഷത്തെ വേദാന്ത കോഴ്സ് ജൂണിൽ തുടങ്ങും. 20– 65 പ്രായപരിധിയിലുള്ളവർക്കു ചേരാം. ആഴ്ചയിൽ രണ്ടു ദിവസം വൈകിട്ട് 6 മുതൽ 8 വരെ രണ്ടു വിഷയങ്ങൾ കേന്ദ്രീകരിച്ചാണു ക്ലാസ്. വനിതകൾക്കായി ആഴ്ചയിൽ രണ്ടു ദിവസം രാവിലെ 10 മുതൽ 12 വരെ ക്ലാസുകളുണ്ടാകും. കൊച്ചി നെട്ടേപ്പാടം റോഡ് സത്സംഗ മന്ദിരത്തിൽ സ്വാമി സത്യാനന്ദ സരസ്വതിയാണ് ക്ലാസുകളെടുക്കുന്നത്. റജിസ്ട്രേഷന്– 0484 2376753, 9495409277.

തന്ത്രരത്നം കോഴ്സ്
ആലുവ∙ തന്ത്രവിദ്യാപീഠത്തിൽ 7 വർഷത്തെ ഗുരുകുല പഠന പദ്ധതിയായ തന്ത്രരത്നം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഇതിനൊപ്പം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മഹർഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാനിൽ നിന്നു ബിരുദാനന്തര ബിരുദം വരെയുള്ള ഇതര കോഴ്സുകളും പഠിക്കാനാകും. പത്താം ക്ലാസ് പാസായവർക്കാണു പ്രവേശനം. 0484–2606544. വിലാസം: അഡ്മിനിസ്ട്രേറ്റർ, തന്ത്രവിദ്യാപീഠം, യുസി കോളജ് പിഒ, ആലുവ–683102.

ADVERTISEMENT

നീന്തൽ പരിശീലനം
പിറവം∙ നഗരസഭ അക്വാറ്റിക് ക്ലബ്ബിന്റെ നീന്തൽ പരിശീലനം നഗരസഭാധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജേക്കബ് തുമ്പയിലിന്റെ അധ്യക്ഷതയിൽ സ്ഥിര സമിതി അധ്യക്ഷ ജൂലി പൗലോസ്, ക്ലബ് സെക്രട്ടറി പ്രദീപ് ഏബ്രഹാം, പി.വി.തോമസ് പുളിക്കീൽ, ജോമി ചിറയ്ക്കൽ, യു.എൻ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പരിശീലനം ഉണ്ടാകും.

മെഡിക്കൽ ക്യാംപ് 
കുന്നക്കുരുടി ∙ കിസാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റ് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനവും സംയുക്തമായി കൊച്ചി ലേക്‌ഷോർ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാംപ് കത്തീഡ്രൽ വികാരി ഫാ. ബോബി വർഗീസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബെന്നി പോൾ. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റി അംഗം കുര്യൻ വർഗീസ്, സെക്രട്ടറി യെൽദോ എന്നിവർ പ്രസംഗിച്ചു. യുവജന പ്രസ്ഥാനം സെക്രട്ടറി യൽദോ കെ ജിബി, വിദ്യാർഥി പ്രസ്ഥാനം സെക്രട്ടറി ഹിദ ബിജു എന്നിവർ പ്രസംഗിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ യൂറോളജി, ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശു രോഗം തുടങ്ങിയ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

ADVERTISEMENT

വൈദ്യുതി മുടക്കം
ഇടപ്പള്ളി ടോൾ ഭാഗങ്ങളിൽ 9 മുതൽ വൈകിട്ട് 5 വരെ.