കൊച്ചി ∙ കേരളത്തിന്റെ ഐടി ഹൃദയം ഉൾക്കൊള്ളുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരിലെത്താൻ പരമ്പരാഗത മാർഗങ്ങൾ മാത്രം പോരെന്നു മുന്നണികൾക്കറിയാം. വോട്ടഭ്യർഥിച്ച് ജനങ്ങൾക്കിടയിൽ ഇറങ്ങുന്നതിനൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉഷാറാകണം; അതും യുവാക്കളുടെ ‘വൈബ്’ പിടിച്ചുവേണം. എറണാകുളം മണ്ഡലത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരളത്തിന്റെ ഐടി ഹൃദയം ഉൾക്കൊള്ളുന്ന എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരിലെത്താൻ പരമ്പരാഗത മാർഗങ്ങൾ മാത്രം പോരെന്നു മുന്നണികൾക്കറിയാം. വോട്ടഭ്യർഥിച്ച് ജനങ്ങൾക്കിടയിൽ ഇറങ്ങുന്നതിനൊപ്പം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉഷാറാകണം; അതും യുവാക്കളുടെ ‘വൈബ്’ പിടിച്ചുവേണം. എറണാകുളം മണ്ഡലത്തിലെ മുന്നണി സ്ഥാനാർഥികളുടെ പ്രധാന ഡിജിറ്റൽ ക്യാംപെയ്നുകളിൽ പ്രധാനികൾ റീൽസും ഹ്രസ്വ വിഡിയോകളും തന്നെ. ആളും തരവും നോക്കി സമൂഹമാധ്യമങ്ങളിലൂടെ കൃത്യം ഇടവേളകളിൽ അതിറക്കും. കാണുന്നവരിൽ ആവേശം, ആർദ്രത, വീര്യം തുടങ്ങിയ ‘ഭാവങ്ങൾ’ മാറിമറിയാൻ യോജിക്കുന്ന ഗാനഭാഗങ്ങളും ബാക്ഗ്രൗണ്ട് മ്യൂസിക്കും (ബിജിഎം) ഒപ്പമുണ്ടാകും.

യുഡിഎഫ്
മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ, എംപി എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ മുൻപേ സജീവമാണ്. ഫെയ്സ്ബുക്കിൽ രണ്ടര ലക്ഷത്തിലധികം, ഇൻസ്റ്റഗ്രാമിൽ 8,77,000, എക്സിൽ 3,81,000 എന്നിങ്ങനെ ഫോളോവേഴ്സാണ് ഹൈബിക്കുള്ളത്. സ്ഥാനാർഥിയുടെ പ്രസംഗങ്ങളിൽ നിന്നും പ്രചാരണ പരിപാടികളിൽ നിന്നുമുള്ള റീൽസ്, ഹ്രസ്വ വിഡിയോകൾ എന്നിവയ്ക്കൊപ്പം, വിവിധ വിഷയങ്ങളിലെ ഹൈബിയുടെ പാർലമെന്റ് പ്രസംഗങ്ങളുടെ ചെറു വിഡിയോകൾ സ്ഥാനാർഥിയുടെ സമൂഹമാധ്യമ പേജുകളിൽ ഇടംപിടിച്ചു. യുവ വോട്ടർമാരെ ലക്ഷ്യമിട്ടാണു റാപ്പ് ഗാനം പുറത്തിറക്കിയത്. റാപ്പർ എംസി കൂപ്പറാണ് ഇതൊരുക്കിയത്. സ്ഥാനാർഥിയെ ‘നിങ്ങളിൽ ഒരാൾ, നമ്മളിൽ ഒരാൾ’ എന്ന രീതിയിൽ അവതരിപ്പിക്കുന്ന ചെറു വിഡിയോ ഉടനെത്തും. സ്ഥാനാർഥിക്കായി പ്രത്യേക സോഷ്യൽമീഡിയ പിആർ ക്യാംപെയ്ൻ സംഘമില്ലെങ്കിലും കൃത്യമായി ചെറു വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ എത്തിക്കാൻ സംഘമുണ്ട്.

ADVERTISEMENT

എൽഡിഎഫ്
സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെയാണ് എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈനിനായി സമൂഹമാധ്യമ സാന്നിധ്യം ശക്തമാക്കിയത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് ഗ്രൂപ്പുകൾ എന്നിവ വഴിയുള്ള പ്രചാരണത്തിനായി പ്രധാനമായും റീൽസുകളും ഹ്രസ്വ വിഡിയോകളുമാണ് ഉപയോഗിക്കുന്നത്. വിപ്ലവ ഗാനങ്ങൾ, കവിതകൾ, നാടൻപാട്ടുകൾ, ഗസലുകൾ ഉൾപ്പെടെ പിന്നണിയിൽ ഉപയോഗിച്ചാണു വിഡിയോകൾ. ദിവസവും 2–3 റീലുകൾ സമൂഹമാധ്യമങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കും. സ്ഥാനാർഥിയുടെ സംവാദ പരിപാടികളുടെ ചെറു വിഡിയോയും ഇതിനൊപ്പമുണ്ട്. ഫോട്ടോ, വിഡിയോ, എഡിറ്റിങ്, കോപ്പി റൈറ്റിങ് എന്നിവയ്ക്കു 4 പേരുടെ സംഘം ഇതിനുണ്ട്. കൂടാതെ, ഓരോ ഏരിയ കമ്മിറ്റികൾ വഴിയും പ്രചാരണം നടത്തുന്നു. ജനപ്രിയ സിനിമകളുടെ പോസ്റ്റർ, പുസ്തകങ്ങളുടെ കവർ മാതൃകകളിൽ സോഷ്യൽമീഡിയ പോസ്റ്ററുകളും സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന തിയറ്റർ പരസ്യവുമുണ്ട്.

എൻഡിഎ
എൻഡിഎ സ്ഥാനാർഥി ഡോ. കെ.എസ്.രാധാകൃഷ്ണനും സ്ഥാനാർഥിയായതോടെയാണ് സോഷ്യൽ മീഡിയയിൽ ‘മത്സരം’ കടുപ്പിച്ചത്. സ്ഥാനാർഥിയുടെ പ്രചാരണ വിഡിയോകളാണ് സമൂഹമാധ്യമ പേജുകളിൽ പ്രധാനം. രണ്ടുസംഘം സ്ഥാനാർഥിയോടൊപ്പം ശക്തമായി രംഗത്തുണ്ട്. പാർട്ടിയി‍ൽ നിന്നുള്ള 4 പേരോടൊപ്പം 4 പേരുടെ പിആർ സംഘവുമായി സമൂഹമാധ്യമങ്ങളിൽ കനത്ത പോരിനുണ്ടാകും. യുവാക്കളെ ലക്ഷ്യമിട്ട് യുവ സമ്പർക്ക പരിപാടിയും കോളജുകളും ക്ലബ്ബുകളും കേന്ദ്രീകരിച്ച് വിവിധ പരിപാടികളുമുണ്ട്. ഇതു സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും.