വൈപ്പിൻ∙ പക്ഷി നിരീക്ഷകരുടെ പോലും കണ്ണിൽപെടാതെ ഒളിച്ചു നടക്കുന്ന പക്ഷിയായ കരിന്തലയൻ മീൻകൊത്തി വൈപ്പിനിൽ. പ്രമുഖ വന്യജീവി ഫൊട്ടോഗ്രഫറും വൈപ്പിൻ സ്വദേശിയുമായ ശരത് ഞാറയ്ക്കലാണ് കുഴുപ്പിള്ളിയിലെ തീരമേഖലയിൽ ഈ അപൂർവ പക്ഷിയെ കണ്ടെത്തിയത്. കണ്ടതിനു പുറമേ പക്ഷിയുടെ മികച്ച ചിത്രങ്ങളും പകർത്താൻ കഴിഞ്ഞതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ പക്ഷി നിരീക്ഷകരുടെ പോലും കണ്ണിൽപെടാതെ ഒളിച്ചു നടക്കുന്ന പക്ഷിയായ കരിന്തലയൻ മീൻകൊത്തി വൈപ്പിനിൽ. പ്രമുഖ വന്യജീവി ഫൊട്ടോഗ്രഫറും  വൈപ്പിൻ  സ്വദേശിയുമായ ശരത് ഞാറയ്ക്കലാണ് കുഴുപ്പിള്ളിയിലെ തീരമേഖലയിൽ ഈ അപൂർവ പക്ഷിയെ കണ്ടെത്തിയത്.  കണ്ടതിനു പുറമേ പക്ഷിയുടെ മികച്ച ചിത്രങ്ങളും പകർത്താൻ  കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ശരത്. വർഷങ്ങൾക്ക് മുൻപ് ഈ മേഖലയിൽ കരിന്തലയൻ മീൻകൊത്തിയെ കണ്ടതായി സൂചനയുണ്ടായിരുന്നു.

പ്രദേശത്ത് പക്ഷി കൂടുകൂട്ടിയിട്ടുള്ളതായാണ് നിരീക്ഷകരുടെ നിഗമനം. തലയുടെ മുൻഭാഗത്തെ തൂവലുകൾ കറുത്ത നിറത്തിലുള്ള തൊപ്പി പോലെ കാണപ്പെടുന്നതിനാലാണ് കരിന്തലയൻ മീൻകൊത്തി എന്ന് ഇവയ്ക്ക് പേരു ലഭിച്ചത്. ബ്ലാക്ക് ക്യാപ്ഡ്  കിങ് ഫിഷർ എന്നാണ് ഇംഗ്ലീഷിലുള്ള പേര്. നീലയും കറുപ്പും കലർന്ന ചിറകുകളാണ് ഇവയ്ക്കുള്ളത്.  മീനുകളും തവളകളും ചെറുഞണ്ടുകളുമാണ് ജലാശയങ്ങളോട് ചേർന്ന് താമസിക്കുന്ന കരിന്തലയന്മാരുടെ  ഭക്ഷണം.

ADVERTISEMENT

അതുകൂടാതെ വലിയ പ്രാണികളേയും പുഴുക്കളേയും ഇവ കഴിക്കാറുണ്ട്.   മീൻകൊത്തി, മീൻകൊത്തി ചാത്തൻ, കാക്കമീൻ കൊത്തി എന്നിവയാണ് കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. ഇവയുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ് കരിന്തലയൻ മീൻകൊത്തികൾ.  പക്ഷി വൈവിധ്യത്തിൽ  ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന വൈപ്പിനിൽ ഒരു അപൂർവ അതിഥിയെ കണ്ടെത്താൻ കഴിഞ്ഞ സന്തോഷത്തിലാണ് പക്ഷി നിരീക്ഷകർ.