ഗതാഗതംനിരോധിച്ചു: കോതമംഗലം∙ പോത്താനിക്കാട് റോഡിൽ മാവുടി മുതൽ പോത്താനിക്കാട് വരെ ടാറിങ് നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പുളിന്താനം, വെട്ടിത്തറ, മാവുടി വഴി പോകണമെന്ന് അസി. എൻജിനീയർ അറിയിച്ചു. ശാരീരികമാനസികവെല്ലുവിളിനിർണയ ക്യാംപ് കുരീക്കാട് ∙ ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു:
കോതമംഗലം∙ പോത്താനിക്കാട് റോഡിൽ മാവുടി മുതൽ പോത്താനിക്കാട് വരെ ടാറിങ് നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പുളിന്താനം, വെട്ടിത്തറ, മാവുടി വഴി പോകണമെന്ന് അസി. എൻജിനീയർ അറിയിച്ചു.

ശാരീരിക മാനസിക വെല്ലുവിളി നിർണയ ക്യാംപ്
കുരീക്കാട് ∙ ആദർശ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റിയുടെ സഹകരണത്തോടെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ അങ്കണവാടികളെ കേന്ദ്രീകരിച്ചു 27നും 29നും ശാരീരിക മാനസിക വെല്ലുവിളി നിർണയ ക്യാംപ് നടത്തും.  27നു ഏഴക്കരനാട് അങ്കണവാടിയിലും 29നു മുളന്തുരുത്തി ടി.എം.ജേക്കബ് ഹാളിലുമാണ് ക്യാംപ് നടക്കുന്നത്. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. 9895175586.

ADVERTISEMENT

ശുദ്ധജല വിതരണം മുടങ്ങി
കാഞ്ഞിരമറ്റം ∙ പഞ്ചായത്തിലെ ശുദ്ധജല വിതരണത്തിന്റെ പ്രധാന പൈപ്പ് ലൈനിലെ വാൽവ് കേടായതിനാൽ കാഞ്ഞിരമറ്റം ജംക്‌ഷൻ, കൂട്ടേക്കാവ്, പള്ളിത്താഴം, പല്ലാരിമല, എന്നീ മേഖലകളിൽ പൂർണമായും മറ്റു ഭാഗങ്ങളിൽ ഭാഗികമായും ശുദ്ധജല വതരണം മുടങ്ങി. അറ്റകുറ്റപ്പണികൾക്കു ശേഷം നാളെ ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുമെന്നു ജല അതോറിറ്റി അധികൃതർ അറിയിച്ചു.

പൂർവ വിദ്യാർഥി–അധ്യാപക സംഗമംമേയ്‌ 10 ന്
പെരുമ്പാവൂർ ∙ കുറുപ്പംപടി എംജിഎം ഹൈസ്കൂൾ 1984 ബാച്ച് എസ്എസ്എൽസി  വിദ്യാർഥി–അധ്യാപക സംഗമം മേയ്‌ 10 ന് രാവിലെ 09.30ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. അനുസ്മരണം, പ്രതിഭകളെ ആദരിക്കൽ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകും. 9447591577( കെ. സി. സജീവൻ പ്രോഗ്രാം കോഓർഡിനേറ്റർ )

ADVERTISEMENT

നീന്തൽ പരിശീലന ക്യാംപ് 
ഗോതുരുത്ത് ∙ അവധിക്കാലത്ത് ദി സ്പോർട്സ് ആൻഡ് ആർട് ക്ലബ് (എസ്എസി) ആരംഭിച്ച നീന്തൽ പരിശീലന ക്യാംപ് വടക്കേക്കര പൊലീസ് ഇൻസ്പെക്ടർ കെ.ആർ.ബിജു ഉദ്ഘാടനം ചെയ്തു. 

ക്ലബ് പ്രസിഡന്റ് നിവിൻ മിൽട്ടൻ അധ്യക്ഷനായി. സെക്രട്ടറി അനീഷ് റാഫേൽ, കടൽവാതുരത്ത് ഹോളിക്രോസ് പള്ളി വികാരി ഫാ.ജോയ് തേലക്കാട്ട്, രാജ്യാന്തര വോളിബോൾ റഫറി പി.എസ്.ഗോപിദാസ്, നീന്തൽ പരിശീലകൻ ശ്രീകാന്ത്, ക്ലബ് ട്രഷറർ അബിയേൽ ഷാജൻ, ജോയിന്റ് സെക്രട്ടറി ജിബിൻ ജോർജ്, വൈസ് പ്രസിഡന്റ് മിൽട്ടൻ അംബ്രോസ് എന്നിവർ പ്രസംഗിച്ചു. 40 കുട്ടികൾക്കാണു പരിശീലനം നൽകുന്നത്.