പെരുമ്പാവൂർ ∙ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ ടൗണിലും പരിസരത്തും ലഹരി വേട്ടയും പരിശോധനയും.45 കേസുകൾ റജിസ്റ്റർ ചെയ്യുകയും 50 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പെരുമ്പാവൂർ ടൗൺ, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പാവൂർ ∙ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസിന്റെ നേതൃത്വത്തിൽ ടൗണിലും പരിസരത്തും ലഹരി വേട്ടയും പരിശോധനയും.45  കേസുകൾ റജിസ്റ്റർ ചെയ്യുകയും 50 കിലോഗ്രാം  നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. പെരുമ്പാവൂർ ടൗൺ, കണ്ടന്തറ ഭായ് കോളനി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പൊതുസ്ഥലത്ത് മദ്യപിച്ചതിന് 2 പേർക്കും  അളവിൽ കൂടുതൽ മദ്യം കൈവശം വച്ച് കടത്തിക്കൊണ്ടു വന്നതിന് അതിഥിത്തൊഴിലാളി ഉൾപ്പെടെ 2 പേർക്കെതിരെയും കേസെടുത്തു. 23 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് ഒഡീഷ സ്വദേശിക്കെതിരെയും കേസ് എടുത്തു. 

ബവ്റിജസ് പരിസരത്ത് പരസ്യമായി മദ്യപിക്കുന്നതിനെതിരെയും അതിഥി ത്തൊഴിലാളികൾക്കിടയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിനെതിരെയും നിരീക്ഷണം ശക്തമാക്കാനും നിയമനടപടികൾ സ്വീകരിക്കാനും തുടർന്നും ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ നടത്താനും തീരുമാനിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബിനു അറിയിച്ചു. 

ADVERTISEMENT

എൻഫോഴ്സ്മെന്റ്  ഇൻസ്പെക്ടർ കെ.പി പ്രമോദ്, പെരുമ്പാവൂർ റേഞ്ച് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, മാമല എക്‌സൈസ് ഇൻസ്‌പെക്ടർ കലാധരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.ടി. സാജു, ചാൾസ് ക്ലാർവിൻ, സലിം യൂസഫ് പ്രിവന്റീവ് ഓഫിസർമാരായ സി.ബി രഞ്ജു, പി.ബി.ഷിബു, സി.പി.ജിനീഷ് കുമാർ, എം.എ. അസൈനാർ, വി.എൻ.ജിമ്മി, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എ.മനോജ് ,പി.എസ്.വസന്തകുമാർ, യു.കെ.ജ്യോതിഷ്, ഫെബിൻ എൽദോസ്, എം.ബൈജു,  സുഗത ബീബി, വി.ബി.ബിപിൻ ദാസ്, എം.ആർ. രാജേഷ്, അമൽ മോഹനൻ, അരുൺ ലാൽ, ജിതിൻ ഗോപി,  എ. ബി.സുരേഷ്, സക്കീർ, ബദർ എന്നിവർ പങ്കെടുത്തു.