വൈപ്പിൻ∙ പറവൂർ, മുനമ്പം എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസുകളിൽ വൈപ്പിൻ സ്റ്റാൻഡ് വഴി കടന്നു പോകുന്നവ അക്കാര്യം ബോർഡുകളിൽ സൂചിപ്പിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈപ്പിൻ വഴി കടന്നു പോകേണ്ട ബസുകളിൽ ഭൂരിഭാഗവും അക്കാര്യം ബോർഡുകളിൽ രേഖപ്പെടുത്താറില്ലെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ പറവൂർ, മുനമ്പം എന്നിവിടങ്ങളിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന സ്വകാര്യ ബസുകളിൽ വൈപ്പിൻ സ്റ്റാൻഡ് വഴി കടന്നു പോകുന്നവ അക്കാര്യം ബോർഡുകളിൽ സൂചിപ്പിക്കാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈപ്പിൻ വഴി കടന്നു പോകേണ്ട ബസുകളിൽ ഭൂരിഭാഗവും അക്കാര്യം ബോർഡുകളിൽ  രേഖപ്പെടുത്താറില്ലെന്ന് യാത്രക്കാർ പറയുന്നു.

എറണാകുളത്തേക്കുള്ള  ബസുകൾ വൈപ്പിൻ സ്റ്റാൻഡിൽ കയറി പോകുമ്പോൾ ഏതാനും മിനിറ്റുകൾ കൂടുതലായി വേണ്ടിവരും. ഈ കാലതാമസം ഒഴിവാക്കാനായി എറണാകുളത്തേക്കുള്ള യാത്രക്കാരിൽ ചിലർ അത്തരം ബസുകളിൽ കയറാത്ത സ്ഥിതിയുണ്ട്. അത് ഒഴിവാക്കാനാണ് പല ബസുകളും വൈപ്പിൻ വഴിയാണ് യാത്ര എന്നുള്ള കാര്യം ബോർഡിൽ സൂചിപ്പിക്കാത്തതത്രെ. 

ADVERTISEMENT

അതേസമയം ഗോശ്രീ ജംക്‌ഷനിൽ നിന്ന് തെക്കോട്ട് വൈപ്പിൻ സ്റ്റാൻഡ് വരെ എത്തേണ്ട യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഓരോ ബസും  സ്റ്റോപ്പിൽ നിർത്തുമ്പോൾ വൈപ്പിൻ വഴിയാണോ പോകുന്നതെന്ന് ജീവനക്കാരോട് അന്വേഷിക്കേണ്ട സ്ഥിതിയാണ്. സർവീസ്  പോയിന്റുകളും സമയവും ബസുകളിൽ പ്രദർശിപ്പിക്കേണ്ടതുണ്ടെങ്കിലും അത് പലപ്പോഴും പാലിക്കപ്പെടുന്നില്ല.

വൈപ്പിൻ സ്റ്റാൻഡ് വഴി കടന്നു പോകേണ്ട ബസുകൾ അത് ഒഴിവാക്കി നേരെ എറണാകുളത്തേക്ക് പോകുന്നതായുള്ള പരാതികളും വ്യാപകമാണ്. ഇതു വൈപ്പിനിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈപ്പിനിൽ നിന്ന് ഒട്ടേറെ പേർക്കാണ് വൈപ്പിൻ സ്റ്റാൻഡിൽ  എത്തി ഫോർട്ടുകൊച്ചിയിലേക്ക് പോകേണ്ടത്. ഈ സാഹചര്യത്തിൽ വൈപ്പിൻ സ്റ്റാൻഡ് വഴി സർവീസുള്ള ബസുകൾ അക്കാര്യം ബോർഡുകളിൽ  വ്യക്തമായി സൂചിപ്പിക്കുന്നതിനും സ്റ്റാൻഡിൽ കയറാതെ പോകുന്നത് ഒഴിവാക്കുന്നതിനും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.