അറിയിപ്പുകൾ നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന ചില്ലകളും വൃക്ഷങ്ങളും സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിൽ വെട്ടി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ

അറിയിപ്പുകൾ നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന ചില്ലകളും വൃക്ഷങ്ങളും സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിൽ വെട്ടി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പുകൾ നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന ചില്ലകളും വൃക്ഷങ്ങളും സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിൽ വെട്ടി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പുകൾ
നെടുമ്പാശേരി ∙ ചെങ്ങമനാട് ഗ്രാമ പഞ്ചായത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന ചില്ലകളും വൃക്ഷങ്ങളും സ്ഥലമുടമയുടെ ഉത്തരവാദിത്വത്തിൽ വെട്ടി മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും
തിരുമാറാടി∙ മൃഗാശുപത്രിയിൽ പ്രതിരോധ കുത്തിവയ്പ് നൽകിയ 50 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ നാളെ രാവിലെ 9.30ന് വിതരണം ചെയ്യും. 94474 33072. 

ADVERTISEMENT

ക്വിസ് നടത്തും
കോലഞ്ചേരി ∙ ക്ലാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തെ അടിസ്ഥാനമാക്കി പ്ലസ്ടു തലം വരെയുള്ള വിദ്യാർഥികൾക്കായി 1ന് ഉച്ചയ്ക്ക് 2ന് ക്വിസ് നടത്തും. 9349439396.

ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ ഇന്ന്
നെടുമ്പാശേരി ∙ പാറക്കടവിൽ നടക്കുന്ന വിക്ടോറിയൻസ് പ്രീമിയർ ലീഗ് (വിപിഎൽ) ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ ഇന്ന്. വൈകിട്ട് 4ന് യുവധാര എഫ്സി കുന്നപ്പിള്ളിശേരി ഇൻഡിപെൻഡൻസ് മാമ്പ്രയെ നേരിടും. ഇന്ത്യൻ സൂപ്പർ ലീഗ് മാതൃകയിൽ താര ലേലത്തോടെ സംഘടിപ്പിച്ചതാണ് വിപിഎൽ. ഫൈനൽ മത്സരത്തിനു ശേഷം നടക്കുന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ജയദേവൻ ട്രോഫികൾ സമ്മാനിക്കും.

ADVERTISEMENT

സൗജന്യ ദന്ത പരിശോധന ക്യാംപ് ഇന്ന് 
ആലങ്ങാട് ∙ നീറിക്കോട് കംഫർട്ട് ഡെന്റൽ ക്ലിനിക്, സ്നേഹ ഹസ്തം വയോജന സാംസ്കാരിക കേന്ദ്രം എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ ദന്ത പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 9 മുതൽ ഉച്ചയ്ക്കു 1 വരെ കോട്ടുവള്ളി സ്നേഹ ഹസ്തം വയോജന സാംസ്കാരിക കേന്ദ്രത്തിൽ വച്ചാണു ക്യാംപ്. 9349125505.

സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്
പിറവം∙ മാമലശേരി മാർ മിഖായേൽ ഓർത്തഡോക്സ് പ്രവാസി യുവജന പ്രസ്ഥാനത്തിന്റെയും ആസ്റ്റർ മെഡിസിറ്റി ആശുപത്രിയുടെയും നേതൃത്വത്തിൽ ഇന്ന് 10നു മാമലശേരി മാർ മിഖായേൽ പള്ളി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ഫാ.വിജു ഏലിയാസിന്റെ അധ്യക്ഷതയിൽ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

സമ്മർ ക്യാംപ് നാളെ
പിറവം∙ ചിന്മയ മിഷന്റെയും വിവേകാനന്ദ പബ്ലിക് സ്കൂളിന്റെയും നേതൃത്വത്തിൽ നാളെയും 30നും വിദ്യാർഥികൾക്കു കൂൾ സമ്മർ ക്യാംപ് നടത്തും. 9.30 മുതൽ 4.30 വരെ വിവേകാനന്ദ പബ്ലിക് സ്കൂൾ ഹാളിലാണു പരിപാടി.1 ാംക്ലാസ് മുതൽ 9 ക്ലാസ് വരെ ഉള്ളവവർക്കു  പങ്കെടുക്കാം. 9495747998.

യൂത്ത് കോൺക്ലേവ് ഇന്ന് 
മൂവാറ്റുപുഴ∙ വിശ്വകർമ സർവീസ് സൊസൈറ്റി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ യുവകർമജം യൂത്ത് കോൺക്ലേവ് 2024 ഇന്നു നടക്കും. രാവിലെ 9.30ന് കാവുംപടി മൂവാറ്റുപുഴ ഹൗസിങ് സഹകരണ സംഘം ഹാളിൽ വിഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്യും. യൂത്ത് കോഓർഡിനേറ്റർ മനു ബ്ലായിൽ അധ്യക്ഷനാകും.

കളിമൺ ശിൽപ നിർമാണ ക്യാംപിന് തുടക്കം
പെരുമ്പാവൂർ ∙ കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങോൾ നാഗഞ്ചേരി മനയിൽ കളിമൺ ശിൽപ നിർമാണ ക്യാംപ് ‘കാവിടം’ തുടങ്ങി. ഇന്നു സമാപിക്കും. 

ജപ്പാൻ ജലവിതരണം മുടങ്ങും
അരൂർ∙അരൂരിലെ ജപ്പാൻ ജല സംഭരണിക്കു സമീപം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മേയ് 2 മുതൽ 5 വരെ അരൂർ,എഴുപുന്ന, കോടംതുരുത്ത്,കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ ജപ്പാൻ ജലവിതരണം മുടങ്ങും.

ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങും
എളങ്കുന്നപ്പുഴ∙ ഞാറയ്ക്കൽ,നായരമ്പലം,എടവനക്കാട്,കുഴുപ്പിള്ളി,പള്ളിപ്പുറം പഞ്ചായത്തുകളിൽ 30, മേയ് ഒന്ന് തീയതികളിൽ ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങും. പറവൂർ പമ്പ്ഹൗസിൽ പുതിയ വാൽവ് സ്ഥാപിക്കുന്നതിനെ തുടർന്നാണിത് .

വൈദ്യുതി മുടക്കം 
11 കെവി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ 6 വരെ അട്ടിപ്പീടിക, ടാറ്റാ ടവർ, മംഗലത്തുതാഴം, മംഗലത്തുതാഴം അങ്കണവാടി, മാവിൻചുവട്, പെരുംകുറ്റി, പൂവക്കുളം, ആരിക്കപ്പിള്ളി, ആരിക്കപ്പിള്ളി ക്രഷർ, പണ്ടാരംപടി, കുന്നുംചിറ, കൂത്താട്ടുകുളം എംവിഐപി, ദേവമാതാ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.