വൈപ്പിൻ∙ കടലിൽ ലഭ്യത തീരെ കുറഞ്ഞതിനെ തുടർന്ന് പ്രാദേശിക വിപണിയിൽ മീനിന് ക്ഷാമവും വിലക്കയറ്റവും. നേരത്തെ ഈ സമയത്ത് സാധാരണക്കാർക്ക് കുറഞ്ഞ വിലയ്‌ക്ക് സുലഭമായി കിട്ടിയിരുന്ന അയലയും മറ്റും തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.ചൂട് ക്രമാതീതമായി വർധിച്ചതാണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിന് കാരണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈപ്പിൻ∙ കടലിൽ ലഭ്യത തീരെ കുറഞ്ഞതിനെ തുടർന്ന് പ്രാദേശിക വിപണിയിൽ മീനിന് ക്ഷാമവും വിലക്കയറ്റവും. നേരത്തെ ഈ സമയത്ത് സാധാരണക്കാർക്ക് കുറഞ്ഞ വിലയ്‌ക്ക് സുലഭമായി കിട്ടിയിരുന്ന അയലയും മറ്റും തീരെ കിട്ടാനില്ലാത്ത അവസ്ഥയാണ്. ചൂട് ക്രമാതീതമായി വർധിച്ചതാണ് ഇത്തരമൊരു സ്ഥിതി വിശേഷത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചാളയും അയലയും ഇടക്കാലത്ത് കാര്യമായി ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി മറിച്ചാണ്.

വലിയ ഫിഷിങ് ബോട്ടുകൾ മാത്രമല്ല ചെറുവഞ്ചികൾ വരെ കരയിൽ വിശ്രമത്തിലാണ്. മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറിത്തുടങ്ങിയിട്ടുണ്ട്. കായലിലും സ്ഥിതി വ്യത്യസ്തമല്ല. ആകെ കിട്ടുന്നത് കരിമീനും പൊടിമീനുകളുമാണ്. ചെറുമീനുകൾക്കു തന്നെ നല്ല വില നൽകണം. വീടുകളിൽ സാധാരണ കറി ആവശ്യത്തിന് ഉപയോഗിക്കുന്ന മത്സ്യങ്ങൾക്ക് വില വർധിച്ചത് കുടുംബ ബജറ്റുകളെ തകിടം മറിക്കുന്നു.

ADVERTISEMENT

തീരദേശ ജനതയ്‌ക്ക് ഭക്ഷണത്തിൽ നിന്നും മീൻ ഒഴിച്ചു നിർത്താനാവില്ലെന്നതിനാൽ മോശമല്ലാത്ത തുക തന്നെ അതിനായി ചെലവഴിക്കാൻ നിർബന്ധിതമാവുന്ന അവസ്‌ഥയുണ്ട്. ആലുവ, പറവൂർ, അങ്കമാലി, പെരുമ്പാവൂർ, തൃശൂർ, അഴീക്കോട് തുടങ്ങിയ സ്‌ഥലങ്ങളിൽ നിന്നുള്ള ചില്ലറ വിൽപനക്കാർ കച്ചവടത്തിനായി മീൻ വാങ്ങുന്നത് വൈപ്പിനിലെ ഹാർബറുകളിൽ നിന്നാണ്. ഇവിടെ മീൻ ലഭ്യത കുറഞ്ഞതോടെ ഈ സ്‌ഥലങ്ങളിൽ മീൻ തീരെ കിട്ടാതായിരിക്കുകയാണ്.

English Summary:

Vypin's Vanishing Fish: Climate Change Drives Mackerel Shortage and Soaring Prices