ചേരാനല്ലൂർ ∙ പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതിഷേധിച്ചു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ രാത്രി കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു.കഴിഞ്ഞ ഒരു മാസത്തിലേറെയായി രാത്രിയും പകലും വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് പറഞ്ഞു. കൊടുംചൂടിൽ ഫാൻ പോലും ഇടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേരാനല്ലൂർ ∙ പഞ്ചായത്തിൽ വൈദ്യുതി മുടക്കം പതിവാകുന്നതിൽ പ്രതിഷേധിച്ചു ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ രാത്രി കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ഒരു മാസത്തിലേറെയായി രാത്രിയും പകലും വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേഷ് പറഞ്ഞു. കൊടുംചൂടിൽ ഫാൻ പോലും ഇടാൻ കഴിയാതെ പ്രായമേറിയവരും കുട്ടികളും ബുദ്ധിമുട്ടുകയാണ്. വൈദ്യുതി അടിക്കടി നിലയ്ക്കുന്നതു ചെറുകിട വ്യവസായ സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. 

ട്രാൻസ്ഫോമറിൽ ലോഡ് കൂടുന്നതു മൂലമാണു വൈദ്യുതി തടസ്സപ്പെടുന്നതെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം. എന്നാൽ പഞ്ചായത്തിൽ ആവശ്യത്തിനു ട്രാൻ‌സ്ഫോമർ വച്ചിട്ടുണ്ടെന്നും അകാരണമായി വൈദ്യുതി മുടക്കുന്നതാണെന്നും സമരക്കാർ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങിയതോടെയാണു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ രാത്രി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചത്. വാർഡ് അംഗങ്ങളായ ഷിമ്മി ഫ്രാൻ‌സിസ്, വിൻസി ഡേറിസ്, സ്റ്റെൻ സ്ലാവൂസ്, വി.കെ.ശശി എന്നിവർ പ്രസംഗിച്ചു.