മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിലെ കുന്നുകളിൽ മണ്ണു ഖനനം വ്യാപകമാകുന്നതായി പരാതി. മണ്ണു ഖനനവും പാടം നികത്തലും നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ റവന്യു മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി. പായിപ്ര, ആവോലി പഞ്ചായത്തുകളിലാണു കുന്നിടിച്ചു മണ്ണു ഖനനവും പാടം നികത്തലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിലെ കുന്നുകളിൽ മണ്ണു ഖനനം വ്യാപകമാകുന്നതായി പരാതി. മണ്ണു ഖനനവും പാടം നികത്തലും നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപ്പിൾ റവന്യു മന്ത്രിക്കും ജില്ല കലക്ടർക്കും പരാതി നൽകി. പായിപ്ര, ആവോലി പഞ്ചായത്തുകളിലാണു കുന്നിടിച്ചു മണ്ണു ഖനനവും പാടം നികത്തലും വ്യാപകമായി നടക്കുന്നത്. ആവോലി പഞ്ചായത്തിൽ എച്ച്എം കോളജിനു സമീപം ഒരേക്കറോളം വരുന്ന കുന്നാണ് ഇടിച്ചു മണ്ണ് ഖനനം നടത്തുന്നത്. ആഴ്ചകളോളം നീണ്ടു നിന്ന മണ്ണ് ഖനനം തടയണം എന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു ഗ്രീൻ പീപ്പിൾ സംഘടന പ്രവർത്തകർ ആരോപിക്കുന്നു.

പെരുമറ്റത്തും സമാനമായ വിധത്തിൽ കുന്നിടിച്ച് മണ്ണു കടത്തി. മണ്ണ് എടുക്കാനുള്ള ജിയോളജി വകുപ്പിന്റെ പാസ് ഉണ്ടെന്ന് അവകാശപ്പെട്ടായിരുന്നു മണ്ണ് ഖനനം. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നു പൊലീസ് എത്തി പരിശോധിച്ചതോടെ പാസ് വ്യാജമായിരുന്നു എന്നു പിന്നീടു വ്യക്തമായതായി നാട്ടുകാർ പറഞ്ഞു. നഗരസഭയുടെയും ആവോലി പഞ്ചായത്തിന്റെയും അതിർത്തിയിൽ തോടും പാടവും മണ്ണിട്ടു നികത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. തോടും പാടവും നികത്തുന്നതിന് എതിരെ അന്വേഷണം നടക്കുന്നതിനിടിയിലാണ് പാടവും തോടും നികത്തുന്നത്. മഴക്കാലത്ത് ഇത് വലിയ വെള്ളക്കെട്ടിന് ഇടയാക്കുമെന്നാണു നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്.

ADVERTISEMENT

കാരക്കാട്ട് മലയിൽ  ഖനനത്തിന്  അനുമതിയില്ല
കൂത്താട്ടുകുളം∙ മണ്ണത്തൂർ കാരക്കാട്ടുമലയിലെ മണ്ണെടുപ്പിനെതിരെയുള്ള ജനകീയ പ്രതിഷേധം വിജയം കണ്ടു. കാരക്കാട്ടുമലയിൽ ഖനനത്തിന് അനുമതി നൽകാനാകില്ലെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അറിയിച്ചു. കെട്ടിട നിർമാണത്തിന്റെ ഭാഗമായി 34006 മെട്രിക് ടൺ മണ്ണ് നീക്കം ചെയ്യാൻ ആർയു ഹ്യൂമൻ ഫൗണ്ടേഷന് പഞ്ചായത്ത് അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ അനധികൃതമായി കരിങ്കല്ല് ഖനനം നടത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.

നാട്ടുകാരുടെയും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പലതവണ മണ്ണും കല്ലുമായി എത്തിയ ലോറികൾ തടഞ്ഞു പ്രതിഷേധിച്ചിരുന്നു. ഇവിടെ നിന്നു വീണ്ടും മണ്ണ് നീക്കം ചെയ്യാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ അനുമതി തേടിയതിനെ തുടർന്ന് സ്ഥലത്തിന്റെ സ്ലോപ് സ്റ്റെബിലിറ്റി സംബന്ധിച്ച റിപ്പോർട്ട് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കം ചെയ്യുന്നതിന് ട്രാൻസിറ്റ് പാസ് നൽകാൻ സാധിക്കില്ലെന്ന് ജിയോളജിസ്റ്റ് അറിയിച്ചത്. സ്ഥിരസമിതി അധ്യക്ഷ അനിത ബേബിയാണ് പരാതി നൽകിയത്.   

ADVERTISEMENT

മണ്ണത്തൂർ തിയറ്റർപടിയിലും പ്രതിഷേധം
തിരുമാറാടി∙ മണ്ണത്തൂർ തിയറ്റർപടിയിൽ നടക്കുന്ന മണ്ണെടുപ്പിനിടെ ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു.  കൂറ്റത്തിനാൽ കോളനിയിലേക്കുള്ള പൈപ്പിനാണ് തകരാർ സംഭവിച്ചത്.  ഈ മേഖലയിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യമാണ്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.  ജലഅതോറിറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. പെർമിറ്റിൽ അനുവദിച്ചതിൽ കൂടുതൽ മണ്ണെടുക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.