മൂവാറ്റുപുഴ∙ സെർവർ തകരാർ മൂലം മൂവാറ്റുപുഴ റീജനൽ മോട്ടർ ട്രാൻസ്പോർട്ട് ലേണേഴ്സ് പരീക്ഷ മുടങ്ങിയതിനെ തുടർന്ന് പരീക്ഷയ്ക്കു തയാറെടുത്ത് എത്തിയവർ ബഹളം വച്ചു. ലേണേഴ്സ് പരീക്ഷ പൂർണമായും കംപ്യൂട്ടറൈസ്ഡ് ആയതിനാൽ സെർവർ തകരാർ സംഭവിച്ചതോടെ പരീക്ഷ നടത്തിപ്പ് അവതാളത്തിലായി. രാവിലെ എത്തിയ കുറച്ചു പേരുടെ പരീക്ഷ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂവാറ്റുപുഴ∙ സെർവർ തകരാർ മൂലം മൂവാറ്റുപുഴ റീജനൽ മോട്ടർ ട്രാൻസ്പോർട്ട് ലേണേഴ്സ് പരീക്ഷ മുടങ്ങിയതിനെ തുടർന്ന് പരീക്ഷയ്ക്കു തയാറെടുത്ത് എത്തിയവർ ബഹളം വച്ചു. ലേണേഴ്സ് പരീക്ഷ പൂർണമായും കംപ്യൂട്ടറൈസ്ഡ് ആയതിനാൽ സെർവർ തകരാർ സംഭവിച്ചതോടെ പരീക്ഷ നടത്തിപ്പ് അവതാളത്തിലായി.  രാവിലെ എത്തിയ കുറച്ചു പേരുടെ പരീക്ഷ നടത്തിയതിനു പിന്നാലെയാണു തകരാർ ഉണ്ടായത്. പരീക്ഷ മുടങ്ങിയതോടെ മറ്റുള്ളവർ ബഹളം വയ്ക്കുകയായിരുന്നു. ഒരു അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ കുറവ് ഉള്ളതിനാൽ മൂവാറ്റുപുഴയിൽ എല്ലാ ദിവസവും നടന്നിരുന്ന ലേണേഴ്സ് ടെസ്റ്റ് ബുധൻ, ശനി ദിവസങ്ങളിൽ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. 

100 പേർക്കാണ് ഒരു ദിവസം ലേണേഴ്സ് ടെസ്റ്റ് നടത്തുന്നത്. ഇതിനു തയാറെടുത്ത് എത്തിയവർ ഉച്ചവരെ കാത്തിരുന്നെങ്കിലും ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയാതെ മടങ്ങി. പലരും ജോലിയിൽ നിന്നും മറ്റും അവധി എടുത്താണ് ലേണേഴ്സ് ടെസ്റ്റിന് എത്തിയത്. ഇതാണ് പ്രകോപനം സൃഷ്ടിച്ചത്. തിങ്കളാഴ്ച നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് ആർടിഒ അറിയിച്ചതോടെയാണ് ഇവർ തിരികെ പോയത്.