റിസോഴ്സ് പഴ്സനെ നിയമിക്കും പറവൂർ ∙ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ വിവിധ തൊഴിൽ പരിശീലന ട്രേഡുകളിൽ റിസോഴ്സ് പഴ്സനെ നിയമിക്കും. റീട്ടെയിൽ കാഷ്യർ, തയ്യൽ, ഫാഷൻ ഡിസൈനിങ്, എംബ്രോയ്ഡറി, ഫുഡ് ടെക്നോളജി, ഫാഷൻ ജ്വല്ലറി എന്നീ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസോഴ്സ് പഴ്സനെ നിയമിക്കും
പറവൂർ ∙ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ വിവിധ തൊഴിൽ പരിശീലന ട്രേഡുകളിൽ റിസോഴ്സ് പഴ്സനെ നിയമിക്കും. റീട്ടെയിൽ കാഷ്യർ, തയ്യൽ, ഫാഷൻ ഡിസൈനിങ്, എംബ്രോയ്ഡറി, ഫുഡ് ടെക്നോളജി, ഫാഷൻ ജ്വല്ലറി എന്നീ ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്കു പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ അടിസ്ഥാന യോഗ്യതയും അതതു ട്രേഡിലുള്ള സർക്കാർ/റജിസ്ട്രേഷൻ സൊസൈറ്റി സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും വേണം. ഇലക്ട്രിക്കൽ വയർമെൻ, ഓട്ടോമൊബൈൽ സർവീസിങ്, വെൽഡിങ്, സോളർ ടെക്നിഷ്യൻ, പ്ലമിങ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഐടിഐ/ഡിപ്ലോമ/ഡിഗ്രി സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയവും വേണം. വിരമിച്ചവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡേറ്റ, സർ‍ട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. 94954 64062. jssekm@gmail.com

വെരിക്കോസ് വെയിൻ നിർണയ ക്യാംപ്‌
പറവൂർ ∙ ഡോ.വിനു ഏബ്രഹാംസ് ക്ലിനിക്കിൽ 10, 25 തീയതികളിൽ 4 മുതൽ 6 വരെ സൗജന്യ വെരിക്കോസ് വെയിൻ നിർണയ ക്യാംപ് നടത്തും. മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം. 96455 39849.

ADVERTISEMENT

പഠനോപകരണ വിതരണം
പറവൂർ ∙ വെസ്റ്റ് സഹകരണ ബാങ്ക് നിർധനരായ അംഗങ്ങളുടെ മക്കളിൽ ഗവ/എയ്ഡഡ് സ്കൂളുകളിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ തോൽക്കാതെ പഠിക്കുന്ന വിദ്യാർഥികൾക്കു സൗജന്യമായി പഠനോപകരണങ്ങൾ നൽകും. വിധവകളായ അംഗങ്ങളുടെ മക്കൾക്ക് ഒരു വർഷത്തെ പഠന സഹായം നൽകും. അപേക്ഷാ ഫോം 10 മുതൽ ബാങ്കിൽ നിന്നു ലഭിക്കും. പൂരിപ്പിച്ച് 20ന് 4.30നകം ബാങ്കിൽ തിരിച്ചേൽപ്പിക്കണമെന്നു പ്രസിഡന്റ് എം.ജെ.രാജു അറിയിച്ചു.

നേത്ര പരിശോധന ക്യാംപ്
നെടുമ്പാശേരി ∙ ചെങ്ങമനാട് തേയ്ക്കാനത്ത് ഫാമിലി അസോസിയേഷൻ അങ്കമാലി എൽഎഫ് ആശുപത്രിയുടെ സഹകരണത്തോടെ ചെങ്ങമനാട് സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ ശനിയാഴ്ച സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. രാവിലെ 8ന് ഫാ. ബൈജു വർഗീസ് പൊന്തേമ്പിള്ളി ക്യാംപ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡന്റ് ചാക്കപ്പൻ ജോസഫ് അറിയിച്ചു.

ADVERTISEMENT

എക്സിബിഷൻ
കൊച്ചി ∙ വനിതാ സംരംഭകരുടെ കൂട്ടായ്മ നടത്തുന്ന ലൈഫ് സ്റ്റൈൽ എക്സിബിഷൻ നാളെയും മറ്റന്നാളും പനമ്പിള്ളിനഗറിലെ റോട്ടറി ബാലഭവൻ ഹാളിൽ നടക്കും. 10 മുതൽ രാത്രി 10വരെയാണു പ്രദർശനം.