പുത്തൻവേലിക്കരയിൽ അനധികൃത മണൽവാരൽ സംഘം പിടിയിൽ
പുത്തൻവേലിക്കര ∙ അനധികൃതമായി മണൽ വാരിയ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 6 വള്ളങ്ങളും മണൽ വാരാൻ ഉപയോഗിക്കുന്ന സാമഗ്രികളും കസ്റ്റഡിയിലെടുത്തു. പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൽ സലാം (62), ചാലക്കാ വിതയത്തിൽ ജയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ

പുത്തൻവേലിക്കര ∙ അനധികൃതമായി മണൽ വാരിയ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 6 വള്ളങ്ങളും മണൽ വാരാൻ ഉപയോഗിക്കുന്ന സാമഗ്രികളും കസ്റ്റഡിയിലെടുത്തു. പെരുമ്പടന്ന മട്ടുമ്മേൽ വിനോജ് (47), ഇടവിലങ്ങ് പൊയിലിങ്ങൽ അബ്ദുൽ സലാം (62), ചാലക്കാ വിതയത്തിൽ ജയിംസ് (62), കുന്നുകര കല്ലുമടപ്പറമ്പിൽ സന്തോഷ് (48), എടവന വീട്ടിൽ സാബു (52), അഴീക്കോട് ചീക്കോത്ത് ബാബു (53), കൊട്ടുവള്ളിക്കാട് ചേറാടി ഷാജി (60), ചെട്ടിക്കാട് കിഴക്കിനിപ്പുര സെയ്നാൻ (54), മടപ്ലാതുരുത്ത് വേലിക്കകത്ത് തമ്പി (57), കണ്ടൻകുളം കൊല്ലംപറമ്പിൽ ജയാനന്ദൻ (53), കള്ളിക്കാട്ട് ഉണ്ണിക്കൃഷ്ണൻ (51), തയ്യിൽ ഉണ്ണി (45), കുറുമ്പത്തുരുത്ത് ഓളാട്ടുപറമ്പിൽ പ്രജോഷ് (35), പെരങ്ങേടത്ത് സുധീഷ് (36), മൂത്തകുന്നം കണക്കാശേരി ശിവപ്രസാദ് (52), ഗോതുരുത്ത് പാണ്ടിപ്പിള്ളി തോമസ് (63), ചേന്ദമംഗലം ഇരുനൂലിൽ വിൻസന്റ് (51), ചേന്ദമംഗലം തൂയിത്തറ സുധി (44) എന്നിവർ പെരിയാറിലെ വെള്ളോട്ടുപുറം, കുരിശിങ്കൽ കടവുകളിൽ നിന്നാണ് 14നു രാത്രി പിടിയിലായത്.
പൊലീസ് പരിശോധനയ്ക്ക് എത്തിയതു കണ്ടു മണൽ വഞ്ചിയുമായി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ വള്ളത്തിൽ പിന്തുടർന്നാണ് ഇൻസ്പെക്ടർ അനിൽ ജോർജ്, എസ്ഐമാരായ വിക്കി ജോസഫ്, ബിജു, ഹരിക്കുട്ടൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഏഴു മാസത്തോളമായി മേഖലയിൽ മണൽ വാരൽ വ്യാപകമാണ്. ഫെബ്രുവരിയിൽ 17 പേരെ അറസ്റ്റ് ചെയ്യുകയും 4 വള്ളങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തെങ്കിലും മണൽവാരൽ തുടരുകയാണ്.
നതുരുത്തിപ്പുറം പാലത്തിന്റെ പരിസരം, വെള്ളോട്ടുപുറം, കക്കമാടൻതുരുത്ത് മേഖലകളാണ് പൂഴിമണ്ണ് വാരുന്ന പ്രധാന സ്ഥലങ്ങൾ. കെട്ടിട നിർമാണത്തിൽ എം സാൻഡിൽ ചേർക്കുന്ന ഈ മണ്ണിന് വൻ ഡിമാൻഡ് ആണ്. ഒരു വഞ്ചിയിൽ 2 മിനി ലോറിയിൽ കയറുന്ന മണ്ണ് വാരിക്കൊണ്ടു പോകും. വൈകിട്ട് 6.30 മുതൽ പുലർച്ചെ 3 മണി വരെയാണ് മണൽ വാരൽ നടക്കുക. 10 വള്ളങ്ങളിലെങ്കിലും ഒരു ദിവസം മണൽ വാരിക്കൊണ്ടു പോകുന്നുണ്ടെന്നു നാട്ടുകാർ പറയുന്നു. ഓരോ ദിവസവും 10 വള്ളങ്ങളെങ്കിലും ഉണ്ടാകും. സന്ധ്യ കഴിയുന്നതോടെ വന്നു തുടങ്ങും. ഒരു വഞ്ചിയിൽ 4 വരെ പണിക്കാരുണ്ടാകും. പിറ്റേന്നു പുലർച്ചെ 3 വരെ മണൽവാരൽ നടക്കും.