കൊച്ചി∙ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥർ അഴിമതിക്ക് ചൂട്ടു പിടിക്കുകയാണെന്നും ഫയൽ കാണിനില്ലെന്ന് പറയുന്നത് ഇവരുടെ പതിവാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം. എറണാകുളം ജില്ലയിലെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ കമ്മിഷൻ സിറ്റിംഗ് രണ്ടാം അപ്പീൽ ഹർജികളിൽ നോട്ടീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥർ അഴിമതിക്ക് ചൂട്ടു പിടിക്കുകയാണെന്നും ഫയൽ കാണിനില്ലെന്ന് പറയുന്നത് ഇവരുടെ പതിവാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം. എറണാകുളം ജില്ലയിലെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ കമ്മിഷൻ സിറ്റിംഗ് രണ്ടാം അപ്പീൽ ഹർജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹരജിക്കാരും പങ്കെടുത്തു.

വിവരാവകാശ അപേക്ഷകൾ ലഭിച്ചാൽ ഫയൽ കാണിനില്ല,വിവരം ലഭ്യമല്ല,ചോദ്യം വ്യക്തമല്ല തുടങ്ങിയ ടെമ്പളേറ്റ് മറുപടികൾ നൽകുന്ന ഓഫീസർമാർക്ക് മിക്കപ്പോഴും ചില കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വയ്ക്കാനുന്നുണ്ടാവും. പലപ്പോഴും കമ്മിഷൻ ഇടപെടുമ്പോൾ കാണാതായ ഫയലുകളും ലഭ്യമല്ലാത്ത വിവരങ്ങളും പെടുന്നന്നേ പൊങ്ങി വരുന്നതാണ് അനുഭവം. ഇത്തരക്കാർ വിവരം നല്കാനുള്ള വകുപ്പുകൾ പഠിച്ചിങ്കിലും വിവരം നല്കാതിരാ ക്കാനുള്ള എല്ലാ വകുപ്പുകളും മന:പാഠമാക്കിയിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു. ഫയൽ കാണാതാവുന്നത് ക്രമിനൽ കുറ്റമാണ്. പബ്ലിക് റെക്കോർഡ്സ് ആക്ട് പ്രകാരം ജയിൽ വാസം വരെ ശിക്ഷയായി ലഭിച്ചേക്കാമെന്നും ബന്ധപ്പെട്ടവർ കൂടുതൽ  ജാഗ്രതയോടെ വിവരാവകാശ അപക്ഷകരോട് പെരുമാറണമെന്നും ഡോ. ഹക്കിം നിർദ്ദേശിച്ചു.

ADVERTISEMENT

എം.എസ്. സതിശന്റെ പരാതിയിൽ കമ്മിഷിന്റെ 2020 ജൂൺ 15 ലെ ഉത്തരവ് തടപ്പാക്കാതിരുന്ന തൃപ്പൂണിത്തുറ നഗരസഭയിലെ  ഓം പ്രകാശ്, അമ്പിളി ,ഷിബു എന്നീ ഉദ്യോഗസ്ഥർക്കെതിരെ സെക്ഷൻ 20(1) പ്രകാരം ഫൈൻ ചുമത്താനും  20 (2 )പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷൻ ഉത്തരവായി .ഇവർക്ക് 15 ദിവസത്തെ ഷോക്കോസ് നോട്ടീസ് നല്കും. ഇവിടെ ലിതിൻ എന്നയാൾ നൽകിയ അപേക്ഷയിൽ വിവരം ലഭ്യമല്ല, ചോദ്യം വ്യക്തമായില്ല എന്നിങ്ങനെ മറുപടി നൽകിയ നടപടി തെറ്റായിരുന്നുവെന്ന് കമ്മിഷൻ വിലയിരുത്തി. ഈ വിവരങ്ങൾ ജൂൺ ഏഴിനകം ഹർജി കക്ഷിക്ക് സൗജന്യമായി നൽകണം. കുന്നത്തുനാട് പഞ്ചായത്തിൽ ഐസക് മാത്യു നൽകിയ അപേക്ഷയിലെ മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം സൗജന്യമായി നൽകണം.

കമ്മിഷന്റെ ഹിയറിങ്ങിൽ നിന്നു വിട്ടുനിന്ന കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ് ആലുവ ഡിവിഷൻ അസി.എകസി. എഞ്ചിനീയർ, അസി എഞ്ചിനീയർ എന്നിവർ വയനാട്ടിലും കളമശേരി നഗരസഭ ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരത്തും കമ്മിഷനുമുന്നിൽ നേരിൽ ഹാജരാകണം. ഇവർക്ക് സമൻസ് അയക്കും.  ആകെ പരിഗണിച്ച 15 കേസിൽ 13 എണ്ണം തീർപ്പാക്കി.