രാജാക്കാട് ∙ കൊന്നത്തടി കരിമലയിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ 315 ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിച്ച് റവന്യു വകുപ്പ് ബോർഡ് സ്ഥാപിച്ചു. കലക്ടർ എച്ച്.ദിനേശന്റെ നേതൃത്വത്തിൽ ഉള്ള റവന്യു അധികൃതരാണ് ഇന്നലെ കരിമലയിൽ കയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചത്. ബ്ലോക്ക് നമ്പർ 29 ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജാക്കാട് ∙ കൊന്നത്തടി കരിമലയിൽ സ്വകാര്യ വ്യക്തികൾ കയ്യേറിയ 315 ഏക്കർ സർക്കാർ ഭൂമി തിരിച്ചു പിടിച്ച് റവന്യു വകുപ്പ് ബോർഡ് സ്ഥാപിച്ചു.  കലക്ടർ എച്ച്.ദിനേശന്റെ നേതൃത്വത്തിൽ ഉള്ള റവന്യു അധികൃതരാണ് ഇന്നലെ കരിമലയിൽ കയ്യേറ്റ ഭൂമി തിരിച്ചു പിടിച്ചത്. ബ്ലോക്ക് നമ്പർ 29 ൽ ഉൾപ്പെട്ട സർക്കാർ ഭൂമിയിലെ കയ്യേറ്റമാണ് ഒഴിപ്പിച്ചത്. വർഷങ്ങളായി സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരുന്ന സർക്കാർ ഭൂമിയെക്കുറിച്ച് കൊന്നത്തടി വില്ലേജ് ഓഫിസർ എം.ബി.ഗോപാലകൃഷ്ണൻ നായർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് കയ്യേറ്റം ഒഴിപ്പിച്ച് സർക്കാർ ബോർഡ് സ്ഥാപിച്ചത്.

സമീപ കാലത്തെ ഏറ്റവും വലിയ കയ്യേറ്റം ഒഴിപ്പിക്കലാണ് കരിമലയിൽ ഇന്നലെ നടന്നത്.കരിമലയിൽ ഭൂമി കയ്യേറി കെട്ടിടം നിർമിച്ച രാജാക്കാട് സ്വദേശിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇയാളെ കൂടാതെ 33 പേർ പ്രദേശത്ത് സർക്കാർ ഭൂമി വളഞ്ഞു വച്ച് പ്ലോട്ട് തിരിച്ചതായി കൊന്നത്തടി വില്ലേജ് അധികൃതർ പറഞ്ഞു.ഏറെ വിനോദ സഞ്ചാര സാധ്യതകൾ ഉള്ള ഭൂമിയാണ് കരിമലയിലേത്. ഏറ്റെടുത്ത ഭൂമി  കെട്ടിത്തിരിച്ച് വിനോദ സഞ്ചാര ആവശ്യത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്ന്  കലക്ടർ പറഞ്ഞു.