പെട്ടിമുടി∙ തോട്ടം തൊഴിലാളി ലയങ്ങളിൽ ഒറ്റമുറി വീടുകളിലാണ് തൊഴിലാളി കുടുംബങ്ങളുടെ താമസം. ആ വീടുകളിലേക്കാണ് ഇപ്പോൾ ബന്ധുക്കൾ കൂടി എത്തിയത്. ഒരു വരാന്തയും മുറിയും അതിനു പിന്നിൽ അടുക്കളയും അടങ്ങുന്നതാണ് ലയത്തിലെ ഒരു വീട്. ഇങ്ങനെ 6 മുതൽ 12 വീടുകൾ വരെ അടങ്ങുന്നതാണ് ഒരു ലയം. ഇവർക്ക് ശുചിമുറികൾ പോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെട്ടിമുടി∙ തോട്ടം തൊഴിലാളി ലയങ്ങളിൽ ഒറ്റമുറി വീടുകളിലാണ് തൊഴിലാളി കുടുംബങ്ങളുടെ താമസം. ആ വീടുകളിലേക്കാണ് ഇപ്പോൾ ബന്ധുക്കൾ കൂടി എത്തിയത്. ഒരു വരാന്തയും മുറിയും അതിനു പിന്നിൽ അടുക്കളയും അടങ്ങുന്നതാണ് ലയത്തിലെ ഒരു വീട്.  ഇങ്ങനെ 6 മുതൽ 12 വീടുകൾ വരെ അടങ്ങുന്നതാണ് ഒരു ലയം. ഇവർക്ക് ശുചിമുറികൾ പോലും വീടിനു പുറത്ത് ദൂരെയാണ്. 

2015ൽ  തോട്ടം തൊഴിലാളിസമരത്തെ തുടർന്ന് സർക്കാരും തോട്ടം മാനേജ്മെന്റുകളും  ലയങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. കുറഞ്ഞത് 2 മുറികളെങ്കിലുമുള്ള വീടുകൾ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. മാനേജ്മെന്റുകൾ സ്ഥലം ലഭ്യമാക്കാമെന്നും തൊഴിൽ വകുപ്പ് അവിടെ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകുമെന്നും ധാരണയായിരുന്നു. ശുചിമുറികൾ വീടിനോടു ചേർന്നു നിർമിക്കാനും തീരുമാനിച്ചിരുന്നു. സമരം അവസാനിച്ചതോടെ ഉറപ്പുകൾ ജലരേഖയായി. ഇപ്പോൾ നിന്നു തിരിയാൻ ഇടമില്ലാത്ത ഈ ഒറ്റമുറി വീടുകളിൽ പലതിലും മാതാപിതാക്കൾക്കൊപ്പം വിവാഹിതരായ മക്കളും താമസിക്കുന്നു.

ADVERTISEMENT

ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ചവയാണ് ഈ ലയങ്ങളിൽ ഭൂരിഭാഗവും  കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലം ചോർന്നൊലിക്കുന്ന നിലയിലാണ് തൊഴിലാളി ലയങ്ങൾ.

 വന്യമൃഗങ്ങളുടെ ആവാസ മേഖലയായ തേയിലത്തോട്ടങ്ങളിൽ ലയങ്ങളിലെ താമസക്കാർക്ക് രാത്രി സമയത്ത് പുറത്തെ ശുചിമുറിയിൽ പോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. യൂണിയനുകളും തൊഴിലാളി കുടുംബങ്ങളുടെ ഈ നിസഹായാവസ്ഥ പരിഹരിക്കാൻ മുന്നോട്ടു വരുന്നില്ല.

ADVERTISEMENT