∙ ഇന്നവേഷൻ ചാലഞ്ചിൽ രാജ്യത്ത് ഒന്നാമതെത്തിയ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്‌വെയർ തയാറാക്കിയ ടെക്ജൻഷ്യയെ കുറിച്ചുള്ള വാർത്ത കണ്ട ഇടുക്കിക്കാർ ആദ്യം ഓർത്തു: എവിടെയോ കണ്ടു മറന്നതു പോലെ. പിന്നെ പിടികിട്ടി. അമ്പട കേമാ... സണ്ണിക്കുട്ടാ... നമ്മുടെ കോളജിലെ പിള്ളേരാ, പത്തു തലയാ ഇവർക്ക്, തനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഇന്നവേഷൻ ചാലഞ്ചിൽ രാജ്യത്ത് ഒന്നാമതെത്തിയ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്‌വെയർ തയാറാക്കിയ ടെക്ജൻഷ്യയെ കുറിച്ചുള്ള വാർത്ത കണ്ട ഇടുക്കിക്കാർ ആദ്യം ഓർത്തു:  എവിടെയോ കണ്ടു മറന്നതു പോലെ. പിന്നെ പിടികിട്ടി. അമ്പട കേമാ... സണ്ണിക്കുട്ടാ... നമ്മുടെ കോളജിലെ പിള്ളേരാ, പത്തു തലയാ ഇവർക്ക്, തനി രാവണൻമാർ!

നാട്ടിൻപുറത്തിന്റെ ഗുണമുള്ള ടെക്ജൻഷ്യയുടെ വി കൺസോളിന് പിന്നിൽ ഇടുക്കിയുടെ കരങ്ങളുമുണ്ട്. കമ്പനിയുടെ രണ്ടു ഡയറക്ടർമാരും ചീഫ് ടെക്നിക്കൽ ഓഫിസറും ക്വാളിറ്റി അനലിസ്റ്റും അടക്കം 6 പേർ ഇടുക്കി ഗവ.എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികൾ. ഇതിൽ സിടിഒ ബിഹാർ സ്വദേശിയായ അങ്കുർ ദീപ് ജയ്സ്വാൾ, ഡയറക്ടർമാരായ വിശാഖ് ബാലചന്ദ്രൻ, സുചിത്ര സ്വാമിനാഥൻ, ക്വാളിറ്റി അനലിസ്റ്റ് അതുൽ അജയകുമാർ, സരിക ശശിധരൻ എന്നിവർ 2006–2010 ബാച്ചുകാർ. വിശാഖിന്റെ അമ്മ വി. ശാന്തകുമാരിയായിരുന്നു ആ സമയം ഇടുക്കി എൻജിനീയറിങ് കോളജിൽ പ്രിൻസിപ്പൽ.

ADVERTISEMENT

പഠനകാലത്തു തന്നെ അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇവരിൽ അങ്കുറും വിശാഖും അതുലും ദീർഘനാൾ ഒരേ ഹോസ്റ്റലിൽ ഒരുമിച്ചായിരുന്നു താമസം. കോളജിൽ നിന്നു പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രോജക്ട് വർക്ക് ചെയ്യുന്നതിന് ആയിരുന്നു ഇവർ 2010 ൽ ടെക്ജൻഷ്യയിൽ എത്തിയനത്. പിന്നീട് കോഴ്സ് പൂർത്തിയാക്കിയപ്പോൾ അഞ്ച് അംഗ സേനയെ കമ്പനി ഒപ്പം നിർത്തുകയായിരുന്നു. കൂട്ടത്തിൽ ജൂനിയറായ സാന്ദ്ര മാർട്ടിൽ 2018 ആണ് കോഴ്സ് പൂർത്തിയാക്കിയത്. പഠന കാലത്ത് പൈനാവിലും ചെറുതോണിയിലും എല്ലാം സജീവ സാന്നിധ്യമായിരുന്ന ഇവർ പ്രദേശത്തെ ചെറിയ തട്ടുകടകളിൽ പോലും സുപരിചിതരായിരുന്നു.