മുരിക്കാശേരി ∙ വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, മേലേചിന്നാർ, ദൈവംമേട്, അമല ജംക്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മദ്യ, ലഹരിമരുന്ന് സംഘങ്ങളുടെ വിളയാട്ടം രൂക്ഷം. തോപ്രാംകുടി ഗവ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങുന്ന സംഘം ആക്രമിച്ച സംഭവം ഭീതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുരിക്കാശേരി ∙ വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി, മേലേചിന്നാർ, ദൈവംമേട്, അമല ജംക്‌ഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മദ്യ, ലഹരിമരുന്ന് സംഘങ്ങളുടെ വിളയാട്ടം രൂക്ഷം. തോപ്രാംകുടി ഗവ. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങുന്ന സംഘം ആക്രമിച്ച സംഭവം ഭീതി പടർത്തിയിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കവേ,  ബൈക്കിലെത്തിയ രണ്ടംഗ സംഘം കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയുടെ കൈ ഞരമ്പ് മുറിച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഭയന്ന വിദ്യാർഥിനി സമീപത്തുള്ള വീട്ടിൽ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ വിദ്യാർഥിനിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ADVERTISEMENT

തോപ്രാംകുടി ഫെഡറൽ ബാങ്കിന്റെ എടിഎം കൗണ്ടർ തകർത്ത് മോഷണ ശ്രമം നടന്നതും ഈയിടെയാണ്. പടമുഖം മേഖലയിലെ മോഷണക്കേസുകളിലെ പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. കുറ്റകൃത്യങ്ങൾ ആവർത്തിച്ചിട്ടും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. തോപ്രാംകുടിയിൽ അടിയന്തരമായി പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ച് രാത്രി പട്രോളിങ് ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സിപിഐ  സമരത്തിന്

ADVERTISEMENT

തോപ്രാംകുടിയിൽ സമീപ നാളുകളിൽ ഉണ്ടായ കുറ്റകൃത്യങ്ങളിലെ പ്രതികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള സമരം നടത്താൻ  സിപിഐ വാത്തിക്കുടി ലോക്കൽ കമ്മിറ്റി യോഗം തീരുമാനിച്ചു.  സെക്രട്ടറി ജോസഫ് കടവിൽ അധ്യക്ഷനായിരുന്നു. സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെംബർ സജി പെരുമ്പള്ളിൽ, കെ.കെ.തങ്കച്ചൻ, രാജപ്പൻ വടുകളം, സിബി ചക്കാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.