വണ്ണപ്പുറം ∙ ആലപ്പുഴ– മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ കള്ളിപ്പാറ ഭാഗത്ത് ഓട്ടത്തിനിടയിൽ കാറിന് തീ പിടിച്ചു കത്തി നശിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. കാറിന്റെ അടി ഭാഗത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട മറ്റ് വാഹനത്തിലെ യാത്രക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙ ആലപ്പുഴ– മധുര സംസ്ഥാനപാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ കള്ളിപ്പാറ ഭാഗത്ത് ഓട്ടത്തിനിടയിൽ കാറിന് തീ പിടിച്ചു കത്തി നശിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. കാറിന്റെ അടി ഭാഗത്തു നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട മറ്റ് വാഹനത്തിലെ യാത്രക്കാർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കാർ നിർത്തി യാത്രക്കാർ പെട്ടെന്ന് പുറത്ത് ഇറങ്ങിയതിനാൽ സ്ത്രീകളും കുട്ടിയും  ഉൾപ്പെടെ ഉള്ള യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. മുവാറ്റുപുഴ ഐരാപുരം സ്വദേശി പോക്കാട്ട് ബാബുവും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്.

പിന്നിൽ വന്ന വാഹനത്തിലെ ആളുകൾ കാറിന്റെ അടി ഭാഗത്തു നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇവരെ വിവരം  അറിയിച്ചതിനാൽ കാർ നിർത്തുകയായിരുന്നു. കാറിലുള്ളവർ പെട്ടെന്നു പുറത്തിറങ്ങിയതിനാൽ  ആളപായം  ഒഴിവായി. കാറിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഉൾപ്പെടെ കാർ പൂർണമായും കത്തി നശിച്ചു. കാളിയാർ പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റ്  സ്ഥലത്ത്  എത്തി തീയണച്ചു.

ADVERTISEMENT

അതേ സമയം  വണ്ണപ്പുറം ചേലച്ചുവട് റോഡിലെ കുത്തനെയുള്ള കയറ്റം കയറാൻ ബുദ്ധിമുട്ടിയ അഗ്നിശമന സേനയുടെ വാഹനം നാട്ടുകാർ പിന്നിൽ നിന്ന് ഊട് വച്ച് നൽകിയാണ് കയറ്റം കയറ്റിയത്. ഇതിനെ തുടർന്ന് വൈകി  വാഹനം സ്ഥലത്ത് എത്തിയപ്പോഴേക്കും കാർ മുക്കാൽ ഭാഗവും കത്തി നശിച്ചിരുന്നു. തുടർന്ന് തീയണച്ച സംഘം റോഡിൽ വീണ ഡീസൽ കഴുകി റോഡിലെ അപകടാവസ്ഥ ഒഴിവാക്കി. അപകടത്തെ തുടർന്ന്  ഒരുമണിക്കൂറോളം ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.