നെടുങ്കണ്ടം∙ ഉടുമ്പൻചോല ടൗണിലുണ്ടായ തീപിടിത്തത്തിൽ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കത്തിനശിച്ചു. ഇതുമൂലം മേഖലയിലെ ഇന്റർനെറ്റ് സംവിധാനം പാടേ തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ തീപിടിത്തമുണ്ടായത്. ടൗണിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് ആരോ തീയിട്ടതാണെന്ന് കരുതുന്നു.തീ അതിവേഗം പടർന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം∙ ഉടുമ്പൻചോല ടൗണിലുണ്ടായ തീപിടിത്തത്തിൽ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കത്തിനശിച്ചു. ഇതുമൂലം മേഖലയിലെ ഇന്റർനെറ്റ് സംവിധാനം പാടേ തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ തീപിടിത്തമുണ്ടായത്. ടൗണിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് ആരോ തീയിട്ടതാണെന്ന് കരുതുന്നു. 

തീ അതിവേഗം പടർന്ന് ബിഎസ്എൻഎൽ പോസ്റ്റുകളിലേക്കും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലേക്കും പടരുകയായിരുന്നു. മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നത് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരാണ്. ബാങ്കുകൾ, ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ഇന്റർനെറ്റ് ബന്ധം മുടങ്ങി. തീപിടിത്തത്തിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്. ബിഎസ്എൻഎൽ അധികൃതർ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി.