മൂലമറ്റം ∙ സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മൂലമറ്റത്ത് അധികമാരും അറിയാത്ത മനോഹര സ്ഥലമാണ് ത്രിവേണി സംഗമം. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറത്തേക്കെത്തുന്ന നാച്ചാറും, വലിയാറും കൂടി ചേർന്നു രൂപപ്പെടുന്ന മനോഹരമായ സ്ഥലമാണ് ഇത്. തൊടുപുഴയാറിന്റെ ഉദ്ഭവസ്ഥാനവും മലങ്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂലമറ്റം ∙ സഞ്ചാരികളുടെ പ്രിയകേന്ദ്രമായ മൂലമറ്റത്ത് അധികമാരും അറിയാത്ത മനോഹര സ്ഥലമാണ് ത്രിവേണി സംഗമം. മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നു വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറത്തേക്കെത്തുന്ന നാച്ചാറും, വലിയാറും കൂടി ചേർന്നു രൂപപ്പെടുന്ന മനോഹരമായ സ്ഥലമാണ് ഇത്. തൊടുപുഴയാറിന്റെ ഉദ്ഭവസ്ഥാനവും മലങ്കര ജലാശയത്തിലെ നീരൊഴുക്കും അപകടമില്ലാതെ വെള്ളത്തിലിറങ്ങാൻ സാധിക്കുന്ന സ്ഥലവുമാണ് ത്രിവേണി സംഗമം.

മെയിൻ റോഡിൽ നിന്നു 500 മീറ്റർ മാത്രം മാറിയാൽ ഇവിടെയെത്താം. ത്രിവേണി സംഗമത്തിൽ എത്തുന്നവരെ ഏറെ ആകർഷിക്കുന്നത് ഇവിടെയുള്ള തൂക്കുപാലമാണ്. ഇതിനു മുകളിലൂടെ നടക്കാൻ ഒട്ടേറെ ആളുകൾ ഇവിടെയെത്താറുണ്ട്. തെളിഞ്ഞ കാലാവസ്ഥയിൽ നാടുകാണി മലനിരകളും പവിലിയനും ഇവിടെ നിന്നും കാണുവാൻ സാധിക്കും.

ADVERTISEMENT

ത്രിവേണി സംഗമത്തിലേക്കു പതിക്കുന്ന ജലം പാൽ നുര ചുരത്തി വീഴുന്ന കാഴ്ച മനോഹരമാണ്.സുരക്ഷാ സംവിധാനങ്ങളൊരുക്കിയാൽ ഒട്ടേറെ ആളുകളെ ഇവിടേക്ക് ആകർഷിക്കാൻ സാധിക്കും. തൂക്കുപാലം അപകടാവസ്ഥയിലാണ്. നവീകരിച്ച് തൂക്കുപാലം ഇവിടെ നിലനിർത്തണം. ത്രിവേണി സംഗമത്തിൽ അപകടരഹിതമായി ഇറങ്ങാൻ സംവിധാനം ഒരുക്കിയാൽ ഒട്ടേറെ സഞ്ചാരികൾ ഇവിടെയെത്തുമെന്നതിൽ സംശയമില്ല.