കുമളി∙ 2 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിനും (26) പ്രവീണും (21) ആണ് എക്സൈസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ക്രിസ്മസ് - പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റിൽ എക്സൈസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി∙ 2 കിലോ കഞ്ചാവുമായി 2 യുവാക്കൾ പിടിയിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളായ റോബിനും (26) പ്രവീണും (21) ആണ് എക്സൈസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ക്രിസ്മസ് - പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അതിർത്തി ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. തമിഴ്നാട്ടിലെ കമ്പത്തു നിന്ന് 40,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി.

കഞ്ചാവ് ചില്ലറ വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. പ്രവീണിന്റെ പേരിൽ മറ്റു കേസുകൾ ഉള്ളതായി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. ക്രിസ്മസ് - പുതുവത്സരത്തോട് അനുബന്ധിച്ച് അതിർത്തി ചെക്ക് പോസ്റ്റുകളിലും സമാന്തര പാതകളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് തീരുമാനം.എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവന്റീവ് ഓഫിസർമാരായ എസ്.ശ്രീകുമാർ, ബി.രാജ്കുമാർ, പി.ഡി.സേവ്യർ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.ടി.ഷൈജു, ക്ലമന്റ്, ടി.എ.അനീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.