തൊടുപുഴ∙ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കി എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ജില്ലയിൽ ആരംഭിച്ചതായി ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ.സലിം പറഞ്ഞു. ഇതിന്റെ ഭാഗമായി ചെക്പോസ്റ്റുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കി എക്സൈസ്. വ്യാജമദ്യവും ലഹരി വസ്തുക്കളുടെ കടത്തും വിപണനവും തടയാൻ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ജില്ലയിൽ ആരംഭിച്ചതായി ഇടുക്കി ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ.സലിം പറഞ്ഞു. ഇതിന്റെ ഭാഗമായി ചെക്പോസ്റ്റുകളിൽ ഉൾപ്പെടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. വാറ്റിന് സാധ്യതയേറിയ മലയോര, വനമേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളും പ്രത്യേകം നിരീക്ഷിക്കും. പൊലീസ്, റവന്യു, ഫോറസ്റ്റ് എന്നീ വകുപ്പുകളുമായി ചേർന്നു സംയുക്ത പരിശോധനകൾ നടത്തും.

കൺട്രോൾ റൂം ആരംഭിച്ചു

ADVERTISEMENT

മദ്യ-ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ നേരിടുന്നതിന്  ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. വ്യാജമദ്യ, ലഹരിമരുന്നുകളെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് തൊടുപുഴയിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള നമ്പറുകളിൽ അറിയിക്കാം.

ജനുവരി 4 വരെ കൺട്രോൾ റൂം തുടരും. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 3 സ്ട്രൈക്കിങ്     ഫോഴ്സ് ടീമിനെ  നിയമിച്ചിട്ടുണ്ട്. ലൈസൻസ് സ്ഥാപനങ്ങളിൽ നിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും വരെ ഇടയാക്കാമെന്നും എക്സൈസ്    മുന്നറിയിപ്പ് നൽകുന്നു. 

ADVERTISEMENT

വിവരങ്ങൾ അറിയിക്കാം

∙ ജില്ലാതല എക്സൈസ് കൺട്രോൾ റൂം -  18004253415 (ടോൾഫ്രീ നമ്പർ)
∙ ഹോട്ട് ലൈൻ നമ്പർ-155358
∙ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഇടുക്കി, തൊടുപുഴ - 04862 222493, 9447178058.
∙ അസി.എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്), ഇടുക്കി - 04862 232469, 9496002866
∙ സ്പെഷൽ സ്ക്വാഡ് ഇടുക്കി - 04862 232469, 9400069532
∙ നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി -04864 225782, 9400069534