തൊടുപുഴ ∙ ജില്ലയിൽ മഴയ്ക്കു ശമനമില്ല. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ ആദ്യം റെഡ് അലർട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ മഴയ്ക്കു ശമനമില്ല. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ശക്തി കുറഞ്ഞെങ്കിലും പലയിടങ്ങളിലും ഇടവിട്ട് മഴ തുടരുകയാണ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നലെ ആദ്യം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉച്ചയോടെ ഇതു പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി. തൊടുപുഴ മേഖലയിൽ ഇന്നലെയും പകൽ ഇടവിട്ട് മഴ തുടർന്നു.

അതേസമയം, ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും നേരിയ തോതിൽ മാത്രമാണ് മഴ ലഭിച്ചത്. മാർച്ച് 1 മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ചതു 555.2 മില്ലീമീറ്റർ മഴയാണ്. സാധാരണ 284.6 മില്ലീമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. 95 ശതമാനം അധിക മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ നടപ്പിലാക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് കലക്ടർ വിവിധ വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.

ADVERTISEMENT

 മൂന്നാറിനു തിരിച്ചടിയായി മഴ 

റമസാൻ വ്രതകാലം മൂലം ഏപ്രിലിൽ സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ഈ മാസം നികത്താമെന്ന മൂന്നാർ ടൂറിസം മേഖലയുടെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടിയായി തുടർച്ചയായ മഴ. പ്രതീക്ഷ തെറ്റാതെ മാസാദ്യം മുതൽതന്നെ സഞ്ചാരികളുടെ നല്ല ഒഴുക്കായിരുന്നു. ആദ്യ പകുതിയിൽ ഏകദേശം ഒന്നര ലക്ഷം സഞ്ചാരികൾ മൂന്നാറിലെത്തി. ടൂറിസം വകുപ്പ് സംഘടിപ്പിച്ച പുഷ്പ മേളയും സഞ്ചാരികളുടെ വരവു കൂടാൻ കാരണമായി.

ADVERTISEMENT

15 ദിവസത്തിനിടെ ഒരുലക്ഷം പേരാണ് പുഷ്പമേള സന്ദർശിച്ചത്. എന്നാൽ, രണ്ടാം വാരത്തിന്റെ തുടക്കത്തിൽ ആരംഭിച്ച തുടർച്ചയായ മഴ ടൂറിസം മേഖലയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ ഇടയ്ക്കിടെയുള്ള ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളും സ്ഥിതി വഷളാക്കി. മഴയും കാറ്റും മൂലം മാട്ടുപ്പെട്ടിയിൽ ചില ദിവസങ്ങളിൽ ബോട്ടിങ് നിർത്തിവയ്ക്കേണ്ട സ്ഥിതിയുണ്ടായി.

വാഗമണ്ണിലും പരുന്തുംപാറയിലും മഴയെ അവഗണിച്ചു സഞ്ചാരികൾ

ADVERTISEMENT

വാഗമൺ, കോലാഹലമേട്, പരുന്തുംപാറ, പാഞ്ചാലിമേട്, സത്രം, വളഞ്ഞാങ്ങാനം വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ എല്ലാംതന്നെ വേനൽ അവധിക്കാലത്തെ അവസാനത്തെ രണ്ടാം ശനി, ഞായർ ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടമായി എത്തി. കോടമഞ്ഞും, മഴയും ആസ്വദിച്ചും മഴ നനഞ്ഞും ചിത്രങ്ങൾ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു സഞ്ചാരികൾ. പതിവുപോലെ കോലാഹലമേട് - വാഗമൺ റൂട്ടിൽ  വാഹനങ്ങളുടെ നീണ്ട നിര ഗതാഗതക്കുരുക്കിന് ഇടയാക്കി.

തേക്കടി തിരക്കിൽ

തേക്കടി മേഖലയിൽ മഴ വിനോദസഞ്ചാര മേഖലയെ ബാധിച്ചിട്ടില്ല. തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ കൂടുതലായി എത്തുന്നത്. ശനിയാഴ്ച 2360 പേരും ഞായറാഴ്ച 2390 പേരുമാണ് തേക്കടി സന്ദർശിച്ചത്. വാരാന്ത്യങ്ങളിലും അവധി ദിനങ്ങളിലുമാണ് ഇത്തരത്തിൽ തിരക്ക് അനുഭവപ്പെടാറുള്ളത്. അതേസമയം, മഴ മുന്നറിയിപ്പുകളും ട്രക്കിങ് ഉൾപ്പെടെയുള്ള വിനോദ പരിപാടികൾക്ക് നിയന്ത്രണം വരുന്നതും സഞ്ചാരികളുടെ വരവിനെ ബാധിച്ചേക്കും.