വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്‌ഷനിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു പരുക്കേറ്റു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കാളിയാർ സ്വദേശികളായ കളരിക്കൽ നവാസ്, നിസ, ആലിയ ഫാത്തിമ എന്നിവർക്കാണു പരുക്ക്. ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഏഴല്ലൂർ അൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വണ്ണപ്പുറം ∙ ഹൈറേഞ്ച് ജംക്‌ഷനിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർക്കു പരുക്കേറ്റു.  ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കാളിയാർ സ്വദേശികളായ കളരിക്കൽ നവാസ്, നിസ, ആലിയ ഫാത്തിമ എന്നിവർക്കാണു പരുക്ക്. ഇവരെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഏഴല്ലൂർ അൽ അസ്ഹർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അപകടം. തൊടുപുഴയിൽ നിന്നു വന്ന സ്വകാര്യ ബസും വണ്ണപ്പുറം ടൗണിൽ നിന്നു വന്ന ഓട്ടോറിക്ഷയും തമ്മിലാണു കൂട്ടിയിടിച്ചത്. തിരക്കേറിയ ഹൈറേഞ്ച് ജം‌ക്‌ഷനിൽ അപകടം പതിവാണ്. ഗതാഗത ഉപദേശക സമിതി വിളിച്ചുചേർത്തു ഗതാഗതപരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കാത്തതാണു പ്രശ്നം ആകുന്നതെന്നാണു പരാതി. വണ്ണപ്പുറം എസ്എൻഎം സ്‌കൂളിനു മുന്നിലൂടെയുള്ള ബൈപാസ് റോഡ് പ്രയോജനപ്പെടുത്താൻ നടപടി ഇല്ലാത്തതാണു ടൗണിലെ തിരക്കിനും അപകടത്തിനും കാരണമാകുന്നതെന്നാണു പരാതി.