കുമളി∙ 100 അടി താഴ്ചയുള്ള കിണറ്റിൽ വീണ പുലിയെ അഗ്നിരക്ഷാസേനയും വനപാലകരും ചേർന്നു രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ തേനിക്കു സമീപം ബൂദിപ്പുറത്താണു സംഭവം. തോട്ടത്തിലെ കിണറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് തോട്ടമുടമ പെരുമാൾ കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു. തേനി ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുമളി∙ 100 അടി താഴ്ചയുള്ള കിണറ്റിൽ വീണ പുലിയെ അഗ്നിരക്ഷാസേനയും വനപാലകരും ചേർന്നു രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ തേനിക്കു സമീപം ബൂദിപ്പുറത്താണു സംഭവം. തോട്ടത്തിലെ കിണറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് തോട്ടമുടമ പെരുമാൾ കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു.

തേനി ജില്ലാ ഫയർ ഓഫിസർ കല്യാൺകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. കിണറ്റിലേക്കു വലയിറക്കി അതിൽ കയറിയ പുലിയെ വലിച്ചു കയറ്റുകയായിരുന്നു. കരയോട് അടുത്തപ്പോൾ പുലി വലയിൽ നിന്നുചാടി കാട്ടിലേക്ക് ഓടി. ആൺപുലിയാണെന്നും ഏകദേശം 3 വയസ്സുണ്ടെന്നും വനംവകുപ്പ് പറഞ്ഞു