അധ്യാപക നിയമനം മൂലമറ്റം ∙ മൂലമറ്റം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസൽ സർട്ടിഫിക്കറ്റുകളുമായി 4 ന് സ്‌കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം. മെഗാ ജോബ് ഫെയർ നാളെ കട്ടപ്പന ∙ പുറ്റടി ഹോളിക്രോസ് കോളജിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം

മൂലമറ്റം ∙ മൂലമറ്റം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസൽ സർട്ടിഫിക്കറ്റുകളുമായി 4 ന് സ്‌കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം.

ADVERTISEMENT

മെഗാ ജോബ് ഫെയർ നാളെ 

കട്ടപ്പന ∙ പുറ്റടി ഹോളിക്രോസ് കോളജിന്റെയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി മോഡൽ കരിയർ സെന്ററിന്റെയും നേതൃത്വത്തിൽ നാളെ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കും. എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ഒരുക്കിയിരിക്കുന്ന മേളയിൽ 12 കമ്പനികളുടെ 500 ഒഴിവുകളിലേക്ക് നിയമനം നടത്തും.

രാവിലെ 9 മുതൽ 3.30 വരെ കോളജ് അങ്കണത്തിൽ നടക്കുന്ന മേളയിൽ സൗജന്യ സ്‌പോട്ട് റജിസ്‌ട്രേഷനു സൗകര്യം ഉണ്ടായിരിക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി രാവിലെ 9ന് മുൻപ് ഹോളിക്രോസ് കോളജ് ക്യാംപസിൽ എത്തണം. ഫോൺ: 8907204266.

അധ്യാപക ഒഴിവ്

ADVERTISEMENT

ചോറ്റുപാറ ∙ ഗവ ഹൈസ്കൂളിൽ മലയാളം വിഭാഗത്തിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നതിന് നാളെ 2ന് അഭിമുഖ പരീക്ഷ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി സ്കൂൾ ഓഫിസിൽ എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

ഹെൽപ് ഡെസ്ക്

മുരിക്കാശേരി ∙ എം.ജി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മുരിക്കാശ്ശേരി മാർ സ്ലീവാ കോളജിൽ  ബിരുദ-ബിരുദാനന്തര  കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഏകജാലക റജിസ്‌ട്രേഷൻ നടത്തുന്നതിനും വിദ്യാർഥികളുടെ സംശയ നിവാരണത്തിനുമായി ഹെൽപ് ഡെസ്ക് സൗകര്യം ഏർപ്പെടുത്തിയതായി പ്രിൻസിപ്പൽ പ്രഫ. ഡോ.ജോഷി വർഗീസ് അറിയിച്ചു. ഫോൺ : 9496302778,9447516837,9544747287.

മുരിക്കാശേരി ∙ എംജി സർവകലാശാല ബിരുദ, ബിരുദാനന്തര പ്രവേശനത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷനും, സംശയ നിവാരണത്തിനുമായി മുരിക്കാശേരി പാവനാത്മാ കോളജിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 9645110211, 81119468, 9495685366.

ADVERTISEMENT

സിറ്റിങ് നാളെ

ചെറുതോണി ∙ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്സ്മാൻ നാളെ വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിൽ സിറ്റിങ് നടത്തും. രാവിലെ 10 മുതൽ 11 വരെ വാത്തിക്കുടി പഞ്ചായത്ത് ഓഫിസിലും, 11.30 മുതൽ 1.30 വരെ കാമാക്ഷി പഞ്ചായത്ത് ഓഫിസിലുമാണ് സിറ്റിങ്. കാമാക്ഷിയിൽ നടക്കുന്ന സിറ്റിങ്ങിൽ മരിയാപുരം പഞ്ചായത്തിലെ പരാതികളും പരിഗണിക്കുമെന്ന് ഓംബുഡ്സ്മാൻ പി.ജി.രാജൻബാബു അറിയിച്ചു.

മുരിക്കാശേരി ∙ വാത്തിക്കുടി പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാ ഓംബുഡ്സ്മാൻ പി.എസ്.രാജൻബാബു നാളെ രാവിലെ 10 മുതൽ 11 വരെ സിറ്റിങ് നടത്തും. തൊഴിലുറപ്പു പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും സിറ്റിങ്ങിൽ ഓംബുഡ്സ്മാനു നേരിട്ട് നൽകാം.