തൊടുപുഴ ∙ നഗരത്തിൽ അലഞ്ഞു തിരിയുന്ന ഏതാനും ആടുകൾ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായതായി പരാതി. കാഞ്ഞിരമറ്റം കവല ഭാഗത്തും മാർക്കറ്റ് റോഡിലുമാണ് ഏതാനും ആടുകൾ ‘പ്രശ്ന’ക്കാരായത്. റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഇവ ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണിയായി. കടകളുടെ മുൻപിൽ വിൽപനയ്ക്ക് വയ്ക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ നഗരത്തിൽ അലഞ്ഞു തിരിയുന്ന ഏതാനും ആടുകൾ യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായതായി പരാതി. കാഞ്ഞിരമറ്റം കവല ഭാഗത്തും മാർക്കറ്റ് റോഡിലുമാണ് ഏതാനും ആടുകൾ ‘പ്രശ്ന’ക്കാരായത്. റോഡിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഇവ ഇരുചക്ര വാഹന യാത്രക്കാർക്ക്  അപകട ഭീഷണിയായി. കടകളുടെ മുൻപിൽ വിൽപനയ്ക്ക് വയ്ക്കുന്ന പച്ചക്കറികൾ, പലചരക്കു കടയിലെ ഉൽപന്നങ്ങൾ എന്നിവയെല്ലാം ആടുകൾ തിന്നും.

വ്യാപാരികൾ ഓടിച്ച് വിടാൻ നോക്കിയാലും കൂസലില്ല. സ്റ്റുഡിയോകൾക്കും മറ്റു സ്ഥാപനങ്ങൾക്കും മുന്നിലും മറ്റും വച്ചിരിക്കുന്ന പൂച്ചട്ടികളിലെ ചെടികളും ഇവ തിന്നുതായും പരാതിയുണ്ട്. രാവിലെ തന്നെ നഗരത്തിലേക്ക് എത്തുന്ന ആടുകൾ ആരുടേതാണെന്ന കാര്യത്തിലും വ്യക്തതയില്ല.

ADVERTISEMENT

മഴയും വെയിലും കൊള്ളാതെ കടത്തിണ്ണകളിൽ അഭയം തേടുന്ന ഇവ വിസർജനം നടത്തിയും വ്യാപാര ശാലകളുടെ മുൻഭാഗം വൃത്തിഹീനമാക്കുന്നെന്നും പരാതി ഉയർന്നു. നഗരസഭാ അധികൃതർ നടപടി എടുക്കണമെന്നാണ് നഗരവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.