തൊമ്മൻകുത്ത്∙ എന്തിനിങ്ങനെ പാഴ്‌വേല എന്നാണ് നാട്ടുകാരുടെ ചോദ്യം. മഴക്കാലത്ത് തൊമ്മൻകുത്ത് പുഴ കര കവിഞ്ഞ് തീരത്തു താമസിക്കുന്നവരുടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറുന്നത് തടയാനാണ് കഴിഞ്ഞ മാസം പുഴയിലെ മണലും ചെളിയും തടസ്സങ്ങളും നീക്കം ചെയ്തത്. എന്നാൽ നീക്കിയ മണൽ പുഴയുടെ തീരത്തു തന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊമ്മൻകുത്ത്∙ എന്തിനിങ്ങനെ പാഴ്‌വേല എന്നാണ് നാട്ടുകാരുടെ ചോദ്യം. മഴക്കാലത്ത് തൊമ്മൻകുത്ത് പുഴ കര കവിഞ്ഞ് തീരത്തു താമസിക്കുന്നവരുടെ വീടുകളിലും കൃഷിയിടങ്ങളിലും  വെള്ളം കയറുന്നത് തടയാനാണ്  കഴിഞ്ഞ മാസം പുഴയിലെ മണലും ചെളിയും തടസ്സങ്ങളും  നീക്കം ചെയ്തത്. എന്നാൽ നീക്കിയ മണൽ പുഴയുടെ തീരത്തു തന്നെ കൂട്ടിയിട്ടു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ തീരത്തു കൂട്ടിയ മണൽ അതേ പടി പുഴയിലേക്കു തന്നെ പതിച്ചു.

പിന്നെ എന്തിന് ആഴംകൂട്ടൽ എന്ന പാഴ്പണി ചെയ്തു പണം ചെലവാക്കി എന്നു ചോദ്യത്തിനു കരിമണ്ണൂർ ഗ്രാമപ്പഞ്ചായത്തിനോ മണൽ നീക്കംചെയ്ത ജലസേചന വകുപ്പിനോ മറുപടിയില്ല. വാരുന്ന മണൽ പുഴയുടെ തീരത്തു നിന്നു മാറ്റി ലേലം ചെയ്യാൻ നടപടി സ്വീകരിക്കാത്തതിനാലാണ് ഇപ്പോൾ വൻ നഷ്ടം ഉണ്ടായത്‌. ഇത്തരത്തിൽ മണൽ കൂട്ടിയിട്ടാൽ ഇതു വീണ്ടും പുഴയിൽ തന്നെ എത്തുമെന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ബന്ധപ്പെട്ട വകുപ്പ് അധികൃതർ  നടപടി സ്വീകരിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മനോരമ വാർത്ത നൽകിയിരുന്നു. എന്നാൽ മണൽ നീക്കിയിടാനോ ലേലം ചെയ്ത് നൽകാനോ നടപടിയുണ്ടായില്ല.