കട്ടപ്പന ∙ സ്റ്റൗ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി നശിച്ചു. വീട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെട്ടിക്കുഴക്കവല കാലാച്ചിറ ഷാജിയുടെ വീടാണ് തകർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. പുതുതായി എത്തിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ സ്റ്റൗ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീപടർന്ന് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് ഭാഗികമായി നശിച്ചു. വീട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  വെട്ടിക്കുഴക്കവല കാലാച്ചിറ ഷാജിയുടെ വീടാണ് തകർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടം. പുതുതായി എത്തിച്ച സിലിണ്ടർ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിലിണ്ടറിലേക്ക് തീ പടർന്നത്. അതോടെ കുടുംബാംഗങ്ങൾ വീട്ടിൽ നിന്നു പുറത്തേക്ക് ഓടി. വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. ഇവർ വീടിനുള്ളിലേക്ക് കയറുന്നതിനു തൊട്ടുമുൻപാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. 

അതിനാലാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സ്‌ഫോടനത്തിൽ അടുക്കള പൂർണമായി നശിച്ചു. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ ചിതറിത്തെറിച്ചു. അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങളെല്ലാം നശിച്ചു. വീടിന്റെ മറ്റു ഭാഗങ്ങൾക്കും കേടുപാടു സംഭവിച്ചു. സിലിണ്ടറിന്റെ വാഷറിനു കേടുപാടു സംഭവിച്ചതോ റഗുലേറ്ററിന്റെ തകരാറോ ആകാം തീപിടിക്കാൻ കാരണമെന്നാണ് നിഗമനം. സിലിണ്ടർ കാലപ്പഴക്കം ചെന്നതാണോയെന്നും സംശയിക്കുന്നുണ്ട്. വില്ലേജ് ഓഫിസറും പാചക വാതക ഏജൻസി അധികൃതരും സ്ഥലത്തെത്തി.