മുട്ടം∙ പടുത കെട്ടിയ വീട്ടിൽ താമസിക്കുന്ന വയോധികരായ മലയാറ്റിൽ ജേക്കബ് – മോളി ദമ്പതികൾക്ക് തലചായ്ക്കാൻ കെട്ടുറപ്പുള്ള വീട് എന്നത് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. അരനൂറ്റാണ്ടോളം മൺവീട്ടിൽ താമസിച്ചിരുന്ന ഇവരുടെ വീട് 3 വർഷം മുൻപ് ഇടിഞ്ഞുവീണു. ഇതോടെ മറ്റു മാർഗമില്ലാതെ ഇവർ മൺതറയിൽ പടുത കെട്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ടം∙ പടുത കെട്ടിയ വീട്ടിൽ താമസിക്കുന്ന വയോധികരായ മലയാറ്റിൽ ജേക്കബ് – മോളി ദമ്പതികൾക്ക് തലചായ്ക്കാൻ കെട്ടുറപ്പുള്ള വീട് എന്നത് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. അരനൂറ്റാണ്ടോളം മൺവീട്ടിൽ താമസിച്ചിരുന്ന ഇവരുടെ വീട് 3 വർഷം മുൻപ് ഇടിഞ്ഞുവീണു. ഇതോടെ മറ്റു മാർഗമില്ലാതെ ഇവർ മൺതറയിൽ പടുത കെട്ടിയാണ് താമസിക്കുന്നത്. മഴക്കാലത്ത് വീടിനുള്ളിലൂടെ വെള്ളമൊഴുകും. ഇതോടെ വീട് ചെളിക്കുളമായി മാറും.

കുടിലിനുള്ളിൽ പാമ്പിന്റെയും മറ്റു ക്ഷുദ്രജീവികളുടെയും ശല്യമുണ്ട്. കഴിഞ്ഞ ദിവസം മോളിയെ വീട്ടിൽ കിടന്നുറങ്ങുന്നതിനിടെ തേൾ കടിച്ചു. ഈ ദുരിതത്തിനിടയിൽ താമസിക്കുന്ന ജേക്കബും മോളിയും സ്വന്തമായി ഒരു വീടിനായി മുട്ടാത്ത വാതിലുകളില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും 57-ാം സ്ഥാനത്താണ് ഇവർ. 35 പേർക്ക് മാത്രമേ ഇതുവരെ വീട് നൽകിയിട്ടുള്ളൂ. ഓരോ വർഷവും 5-7 വീടുകൾക്കാണ് ഫണ്ട് ലഭിക്കുന്നത്. ഇതുമൂലം ഇനിയും ഇവർക്ക് വീട് അനുവദിക്കാൻ ഇനിയും വർഷങ്ങളെടുക്കും. നിലവിലെ പടുത കുടിലും ഇടിഞ്ഞുവീഴാറായി ഇരിക്കുകയാണ്. തടസ്സങ്ങൾ ഒഴിവാക്കി അധികാരികൾ ഇവരുടെ ദുരിതം മനസ്സിലാക്കി ഉടൻ വീട് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.