ഉടുമ്പന്നൂർ ∙ വേളൂരിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വേളൂർ പൊങ്ങംപാറ വാഴയിൽ ജോർജ്, ജോണി, സണ്ണി എന്നീ സഹോദരങ്ങളുടെ പുരയിടത്തിലെ മുന്നൂറോളം വാഴകളും 18 തെങ്ങുകളും കമുകുകളും ഉൾപ്പെടെയുള്ള കൃഷികളാണ് കൂട്ടമായെത്തിയ കാട്ടാനകൾ നശിപ്പിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉടുമ്പന്നൂർ ∙ വേളൂരിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വേളൂർ പൊങ്ങംപാറ വാഴയിൽ ജോർജ്, ജോണി, സണ്ണി എന്നീ സഹോദരങ്ങളുടെ പുരയിടത്തിലെ മുന്നൂറോളം വാഴകളും 18 തെങ്ങുകളും കമുകുകളും ഉൾപ്പെടെയുള്ള കൃഷികളാണ് കൂട്ടമായെത്തിയ കാട്ടാനകൾ നശിപ്പിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്. ഞായർ രാത്രിയിലാണ് ആന കൃഷിയിടത്തിൽ ഇറങ്ങിയത്.

കാട്ടുമൃഗങ്ങളെ പ്രതിരോധിക്കാൻ കർഷകർ വേലി തീർത്തിരുന്നെങ്കിലും പ്രയോജനപ്പെട്ടില്ല. വന്യമൃഗ ശല്യം രൂക്ഷമായതിനാൽ ഇവിടെ കൃഷി ഇറക്കാനോ വിളവെടുത്ത് ഉപജീവനം നടത്താനോ കഴിയാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. വന്യമൃഗശല്യം തുടരുന്നതു മൂലം ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. അധികൃതരെ വിവരം അറിയിച്ചിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ADVERTISEMENT

കാർഷികോൽപന്നങ്ങൾക്ക് വിലയിടിവ് നേരിടുന്നതിനൊപ്പം കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമായതിനാൽ ജനങ്ങൾ വലഞ്ഞു. വന്യമൃഗ ശല്യം നിയന്ത്രിക്കാൻ വനം വകുപ്പിനെ സമീപിച്ചെങ്കിലും നടപടിയില്ലെന്നു കർഷകർ പറയുന്നു. അടിയന്തരമായി സർക്കാർ ഈ പ്രശ്നത്തിൽ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.