കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്ത് പരിധിയിൽ 3 പേർക്കു നേരെ തെരുവ് നായയുടെ ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. നായ ആക്രമിക്കാൻ വരുന്നതുകണ്ട് 2 പേർ ഓടിരക്ഷപെട്ടു. തൊവരയാർ സ്വദേശി അജിത്തിനാണ് പരുക്കേറ്റത്. ഇന്നലെ രാവിലെയാണ് കാഞ്ചിയാർ, ലബ്ബക്കട മേഖലകളിലായി തെരുവ് നായ ഭീതി വിതച്ചത്. ബൈക്കിൽ എത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ കാഞ്ചിയാർ പഞ്ചായത്ത് പരിധിയിൽ 3 പേർക്കു നേരെ തെരുവ് നായയുടെ ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. നായ ആക്രമിക്കാൻ വരുന്നതുകണ്ട് 2 പേർ ഓടിരക്ഷപെട്ടു. തൊവരയാർ സ്വദേശി അജിത്തിനാണ് പരുക്കേറ്റത്. ഇന്നലെ രാവിലെയാണ് കാഞ്ചിയാർ, ലബ്ബക്കട മേഖലകളിലായി തെരുവ് നായ ഭീതി വിതച്ചത്. ബൈക്കിൽ എത്തിയ അജിത്തിനുനേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. തുടർന്ന് 2 കോളജ് വിദ്യാർഥികളെ ആക്രമിക്കാനും നായ ഓടിയടുത്തെങ്കിലും ഇരുവരും ഓടി രക്ഷപെട്ടു. 

അജിത്തിനെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റു ചിലരെയും നായ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരുക്കേൽക്കാതെ രക്ഷപെട്ടു.ആക്രമണം നടത്തിയതെന്ന് കരുതുന്ന 2 നായ്ക്കളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പിടികൂടി. വെറ്ററിനറി ഡോക്ടറുടെ നിർദേശം അനുസരിച്ച് തുടർ നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. പഞ്ചായത്ത് പരിധിയിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾ ആക്രമിക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ആശങ്കയിലാണ്.

ADVERTISEMENT

തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റു 

മേരികുളം ∙ അയ്യപ്പൻകോവിൽ പഞ്ചായത്തു പരിധിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ കിഴക്കേ മാട്ടുക്കട്ട ചേമ്പളം പുല്ലെഴുത്തിൽ സദനു പരുക്കേറ്റു. കഴിഞ്ഞ ദിവസം കുമ്പളന്താനം ഷാജിക്കും നായയുടെ കടിയേറ്റിരുന്നു. പത്തിലധികം തെരുവ് നായ്ക്കളാണ് മേഖലയിൽ ചുറ്റിത്തിരിയുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവ പ്രദേശ വാസികൾക്കുനേരെ തിരിയുന്നുണ്ട്. ഇവയെ നിയന്ത്രിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

ADVERTISEMENT