വെള്ളിയാമറ്റം ∙ വനം വകുപ്പ് പാലം പണി തടഞ്ഞതോടെ ആദിവാസി മേഖലയിലേക്കുള്ള യാത്ര ദുഷ്‌കരമായി. നാളിയാനി കോച്ചേരിക്കടവിൽ വടക്കനാറിലുള്ള പാലത്തിന്റെ നിർമാണമാണ് മുടങ്ങിയത്. വടക്കനാറിന്റെ മറുകരയിൽ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. ശക്തമായ മഴയിൽ ദിവസങ്ങളോളം മറുകരയിലെത്താനാകാതെ ആളുകൾ വീടുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളിയാമറ്റം ∙ വനം വകുപ്പ് പാലം പണി തടഞ്ഞതോടെ ആദിവാസി മേഖലയിലേക്കുള്ള യാത്ര ദുഷ്‌കരമായി. നാളിയാനി കോച്ചേരിക്കടവിൽ വടക്കനാറിലുള്ള പാലത്തിന്റെ നിർമാണമാണ് മുടങ്ങിയത്. വടക്കനാറിന്റെ മറുകരയിൽ നൂറുകണക്കിന് ആളുകളാണ് താമസിക്കുന്നത്. ശക്തമായ മഴയിൽ ദിവസങ്ങളോളം മറുകരയിലെത്താനാകാതെ ആളുകൾ വീടുകളിൽ കുടുങ്ങാറുണ്ട്. മഴയുടെ ശക്തി കുറയുമ്പോൾ തോടിനു കുറുകെ വടം കെട്ടിയാണ് മറുകരയിൽ എത്തുന്നത്.

ഇതിനിടെ ആർക്കെങ്കിലും അസുഖമോ മറ്റോ ഉണ്ടായാൽ പ്രതിസന്ധി രൂക്ഷമാകും. പിന്നീട് വെള്ളം കുറയുന്ന സമയം നോക്കി ആറിന് കുറുകേ വടം കെട്ടണം; ഒഴുക്കിൽപ്പെടാതെ വടത്തിൽ പിടിച്ച് വേണം രോഗികളെ ചുമന്ന് മറുകരയെത്തിച്ച് ആശുപത്രിയിലാക്കാൻ. നിരന്തരം നാട്ടുകാർ നൽകിയ നിവേദനങ്ങൾക്കൊടുവിലാണ് ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ ഇടപെടുകയും  പട്ടികവർഗ വികസന വകുപ്പ്  52.2ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്. തുടർന്ന് പണി ആരംഭിച്ചു.

ADVERTISEMENT

പാലത്തിന്റെ തൂണ് കോൺക്രീറ്റ് ചെയ്യാൻ കുഴി തീർക്കുന്നതിനിടയിൽ വനം വകുപ്പ് പണി തടഞ്ഞു. വനഭൂമിയിൽ പാലം നിർമിക്കാൻ അനുമതി നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് വനം വകുപ്പ്. രണ്ടു ആദിവാസി കോളനികളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പുതിയ പാലം. ആദിവാസി കളെ സംരക്ഷിക്കേണ്ട വനം വകുപ്പും സർക്കാരും ഉപദ്രവിക്കുകയാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.