പീരുമേട് ∙ വയോധികയെ കാണാതായി 18 ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്തിയില്ല. സംഭവത്തിൽ ദുരൂഹത. ലക്ഷ്മികോവിൽ മണലുംപുറത്ത് തങ്ക ഗോപാലനെയാണ് (90) കഴിഞ്ഞ 15 മുതൽ മുതൽ കാണാതായത്. സമീപത്തെ ക്ഷേത്രത്തിൽ വിഷു ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മാതാവിനെ എത്തിച്ച ശേഷം മകൾ ലക്ഷ്മികോവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീരുമേട് ∙ വയോധികയെ കാണാതായി 18 ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്തിയില്ല. സംഭവത്തിൽ ദുരൂഹത. ലക്ഷ്മികോവിൽ മണലുംപുറത്ത് തങ്ക ഗോപാലനെയാണ് (90) കഴിഞ്ഞ 15 മുതൽ മുതൽ കാണാതായത്. സമീപത്തെ ക്ഷേത്രത്തിൽ വിഷു ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മാതാവിനെ എത്തിച്ച ശേഷം മകൾ ലക്ഷ്മികോവിൽ ക്ഷേത്രത്തിലേക്കു പോയിരുന്നു. ഉച്ചയോടെ തങ്ക വീട്ടിലേക്കു മടങ്ങി പോയി. 

റോഡിലൂടെ ഇവർ നടന്നു പോകുന്നതു പ്രദേശവാസികൾ കണ്ടിരുന്നു. ഉച്ചയോടെ മാതാവിനെ കൂട്ടി കൊണ്ടു പോകുന്നതിനു മകൾ ബിന്ദു ആദ്യം ക്ഷേത്രത്തിൽ എത്തി. എന്നാൽ അമ്മ മടങ്ങിയതു അറിഞ്ഞു പിന്നാലെ വീട്ടിൽ എത്തിയെങ്കിലും ഇവിടെ കാണാൻ കഴിഞ്ഞില്ല .സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയ ശേഷം പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസ് നായ ലക്ഷമികോവിൽ പാലം വരെ എത്തി മടങ്ങി. 

ADVERTISEMENT

വർഷങ്ങളായി കാട് പിടിച്ചു കിടക്കുന്ന ഈ പ്രദേശത്തേക്കു മാതാവ് ഒരു തരത്തിലും എത്താൻ സാധ്യതയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. നടന്നു പോയ സാഹചര്യത്തിൽ വയോധിക ലക്ഷ്മികോവിൽ വിട്ടു പോകാൻ സാധ്യതയില്ലെന്നാണ് നിഗമനം . മാതാവിനു ഓർമ പിശക് ഉണ്ടായിരുന്നതായി മക്കൾ പറഞ്ഞു. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തണം എന്നു ആവശ്യം ഉയർന്നിട്ടുണ്ട്.