തൊടുപുഴ ∙ കുഞ്ഞിച്ചിരികളെ വരവേൽക്കാൻ അങ്കണവാടികൾ ഒരുങ്ങി. കളിയും പാട്ടും കഥപറച്ചിലുമായി ‘ചിരിക്കിലുക്കം’ എന്ന പേരിൽ ജില്ലയിലെ 1561 അങ്കണവാടികളിലും ഇന്ന് പ്രവേശനോത്സവം നടക്കും. പൂക്കളും ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നൽകി നവാഗതരെ സ്വീകരിക്കും. അങ്കണവാടികളിൽനിന്നു സ്കൂളുകളിലേക്കു പോകുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ കുഞ്ഞിച്ചിരികളെ വരവേൽക്കാൻ അങ്കണവാടികൾ ഒരുങ്ങി. കളിയും പാട്ടും കഥപറച്ചിലുമായി ‘ചിരിക്കിലുക്കം’ എന്ന പേരിൽ ജില്ലയിലെ 1561 അങ്കണവാടികളിലും ഇന്ന് പ്രവേശനോത്സവം നടക്കും. പൂക്കളും ബലൂണുകളും മധുരവും സമ്മാനങ്ങളുമൊക്കെ നൽകി നവാഗതരെ സ്വീകരിക്കും. അങ്കണവാടികളിൽനിന്നു സ്കൂളുകളിലേക്കു പോകുന്ന കുട്ടികൾക്ക് ആഘോഷമായ യാത്രയയപ്പും നൽകും.

പ്രവേശനോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയത്. ചിരിക്കിലുക്കത്തിന്റെ വിളംബരമായി കുട്ടികൾക്ക് വീടുകളിൽ ചെന്ന് സമ്മാനം നൽകുന്ന സ്‌നേഹയാത്രകൾ നടത്തി. ഓരോ പ്രദേശങ്ങളിലും വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, എഎൽഎംഎസ്‌സി അംഗങ്ങൾ തുടങ്ങിയവർ വീടുകൾ സന്ദർശിച്ച് സമ്മാനപ്പൊതികൾ നൽകി കുരുന്നുകളെ അങ്കണവാടികളിലേക്കു ക്ഷണിച്ചു.

ADVERTISEMENT

വനിതാ ശിശുവികസന വകുപ്പ് പ്രവേശനോത്സവത്തിനായി സമൂഹമാധ്യമങ്ങളിൽ പ്രൊഫൈൽ ചിത്ര പ്രചാരണം തയാറാക്കിയിരുന്നു. വലിയ പങ്കാളിത്തമാണ് ഇതിനു ലഭിച്ചത്. ഇതിനുപുറമെ, പ്രചാരണ വിഡിയോകളും തയാറാക്കി. അങ്കണക്കൂട്ടം എന്ന പേരിൽ പ്രാദേശികാടിസ്ഥാനത്തിലുള്ള കൂട്ടായ്‌മകളുടെ പ്രവർത്തനവും സജീവമായിരുന്നു.