ആധാർ പുതുക്കണം: തൊടുപുഴ∙ ഇടുക്കി ജില്ലയിൽ താമസിക്കുന്ന ആധാർ ലഭ്യമായ (18 വയസ്സിനു മുകളിൽ പ്രായമുളള) എല്ലാവരും ആധാർ കാർഡ് പുതുക്കണം. ഇതിനായി ആധാർ കാർഡ്, പേര്, മേൽവിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുളള ആധാർ സേവന കേന്ദ്രം പുതുക്കി വാലിഡിറ്റി ഉറപ്പാക്കാം. സംശയങ്ങൾക്ക് അക്ഷയ ജില്ലാ പ്രോജക്ട് ഓഫിസുമായി ബന്ധപ്പെടാം. 04862 232215.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്

ADVERTISEMENT

എഴുകുംവയൽ∙ എഴുകുംവയൽ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂളിൽ നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വാഗമൺ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി ഇന്ന് 12ന് ഉദ്യോഗാർഥികളുമായി അഭിമുഖം നടക്കും.

ADVERTISEMENT

തൊടുപുഴ∙ ജില്ലാ ആശുപത്രിയിൽ ദിവസവേതന താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ്‌ ടെക്‌നിഷ്യൻ, എക്‌സ്റേ ടെക്‌നിഷ്യൻ, ഇസിജി ടെക്‌നിഷ്യൻ, ലിഫ്റ്റ് ടെക്‌നിഷ്യൻ, ഇലക്ട്രിഷ്യൻ കം പ്ലമർ എന്നീ തസ്തികകളിൽ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 3ന് 10ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫിസിൽ അഭിമുഖം നടക്കും. 04862 222630.

കുമളി∙ ഗവ. ട്രൈബൽ യുപി സ്കൂളിൽ എൽപിഎസ്എ (മലയാളം), യുപിഎസ്എ (മലയാളം) തസ്തികകളിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 2ന് സ്കൂൾ ഓഫിസിൽ.

ADVERTISEMENT

കുമളി∙ വള്ളക്കടവ് വഞ്ചിവയൽ സ്കൂളിൽ ഹിന്ദി ഫുൾ ടൈം, എച്ച്എസ്ടിഎസ്എസ് തമിഴ്, എച്ച്എസ്ടി ഫിസിക്കൽ സയൻസ് (തമിഴ്), എച്ച്എസ്ടി ഇംഗ്ലിഷ്, ജൂനിയർ അറബിക് ( ഫുൾ ടൈം), യുപിഎസ്ടി തമിഴ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂൺ 3ന് 11ന് സ്കൂൾ ഓഫിസിൽ. 9446919970.

രാജകുമാരി∙ എൻഎസ്എസ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ഫിസിക്കൽ എജ്യുക്കേഷനിൽ പിജിയും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷകർ ഇന്റർവ്യൂവിന് മുൻപായി എറണാകുളം ഡിഡി ഓഫിസിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. ജൂൺ 8നു മുൻപായി അപേക്ഷയും ബയോഡേറ്റയും കോളജ് ഓഫിസിൽ നേരിട്ടോ, ഇമെയിൽ മുഖേനയോ സമർപ്പിക്കണം. 04868 245370, 9447502337. ഇമെയിൽ nssrajakumari@gmail.com

കുമളി ∙ ബി.എൽ.റാം ഗവ. എൽപി സ്കൂളിൽ എൽപിഎസ്എ (തമിഴ്) വിഭാഗത്തിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 2ന് സ്കൂൾ ഓഫിസിൽ.

ഹെൽപ് ഡെസ്ക്

രാജാക്കാട്∙‍ എംജി സർവകലാശാല ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷനും സംശയ നിവാരണത്തിനുമായി രാജാക്കാട് സാൻജോ കോളജിൽ ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. നേരിട്ടോ, ഫോണിലൂടെയോ റജിസ്ട്രേഷൻ നടത്താം. 8547489448, 9544276887.