കൊച്ചുതോവാള∙ നത്തുകല്ല്- കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. ഒട്ടേറെ നിവേദനങ്ങൾക്കും പരാതികൾക്കും സമരങ്ങൾക്കും ശേഷമാണ് 7 വർഷം മുൻപ് ഈ റോഡ് ടാർ ചെയ്യാൻ നടപടിയുണ്ടായത്. അതിനുശേഷം അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. 2 കിലോമീറ്റർ ദൂരംവരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചുതോവാള∙ നത്തുകല്ല്- കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും നന്നാക്കാൻ നടപടിയില്ല. ഒട്ടേറെ നിവേദനങ്ങൾക്കും പരാതികൾക്കും സമരങ്ങൾക്കും ശേഷമാണ് 7 വർഷം മുൻപ് ഈ റോഡ് ടാർ ചെയ്യാൻ നടപടിയുണ്ടായത്. അതിനുശേഷം അധികൃതർ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. 2 കിലോമീറ്റർ ദൂരംവരുന്ന ഈ റോഡിൽ ഇപ്പോൾ ടാറിന്റെ പൊടിപോലും കാണാനില്ല. 

സാധാരണക്കാരും സ്‌കൂൾ-കോളജ് വിദ്യാർഥികളും നിത്യവും ആശ്രയിക്കുന്ന റോഡാണിത്. മേഖലയിലെ ആളുകൾക്ക് കട്ടപ്പന, ഇരട്ടയാർ, നത്തുകല്ല് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിൽ ഈ റോഡ് മാത്രമാണ് ആശ്രയം. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതുമൂലം ഓട്ടോറിക്ഷയോ ടാക്‌സിയോ ഓട്ടം വിളിച്ചാൽ വരാൻ മടിക്കുകയാണ്. രോഗികളെയും പ്രായമായവരെയും ആശുപത്രിയിൽ എത്തിക്കണമെങ്കിൽ എടുത്തുകൊണ്ടുപോകണം.

ADVERTISEMENT

ഉടുമ്പൻചോല, ഇടുക്കി നിയോജക മണ്ഡലങ്ങളാണ് ഈ റോഡിന്റെ ഇരുവശങ്ങളിലുമായി ഉള്ളത്. കുടിയേറ്റ കാലഘട്ടമായ 1960കളിൽ നിർമിച്ച റോഡാണിത്. ഉപ്പുകണ്ടത്ത് പ്രവർത്തിച്ചിരുന്ന അന്തിച്ചന്തയിലേക്കും വലിയതോവാള, കൊച്ചുതോവാള തുടങ്ങിയ സ്ഥലങ്ങളിലേക്കും സഞ്ചരിക്കാൻ അന്നത്തെ കർഷകർ ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. നിലവിൽ തകർന്നു കിടക്കുന്ന റോഡ് മഴക്കാലം ശക്തമാകുന്നതോടെ കൂടുതൽ ശോച്യാവസ്ഥയിലാകും. അതിനാൽ റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.