മറയൂർ ∙ മൂന്നുമാസത്തിനിടെ 2 വനംവാച്ചർമാരെ ഉൾപ്പെടെ അഞ്ചുപേരെ കുത്തിപ്പരുക്കേൽപിച്ച വരയാടിനെ കൂട്ടിലാക്കി ഇരവികുളം ദേശീയോദ്യാനത്തിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ആനക്കുത്ത് ഭാഗത്തുനിന്നാണു കൂട്ടംതെറ്റിയ മുട്ടനാടിനെ പിടികൂടിയത്. ഇരവികുളത്തു തുറന്നുവിട്ടു. വരയാടിന്റെ കുത്തേറ്റ വനംവകുപ്പ് വാച്ചർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറയൂർ ∙ മൂന്നുമാസത്തിനിടെ 2 വനംവാച്ചർമാരെ ഉൾപ്പെടെ അഞ്ചുപേരെ കുത്തിപ്പരുക്കേൽപിച്ച വരയാടിനെ കൂട്ടിലാക്കി ഇരവികുളം ദേശീയോദ്യാനത്തിലേക്കു മാറ്റി. ഇന്നലെ ഉച്ചയ്ക്ക് ആനക്കുത്ത് ഭാഗത്തുനിന്നാണു കൂട്ടംതെറ്റിയ മുട്ടനാടിനെ പിടികൂടിയത്. ഇരവികുളത്തു തുറന്നുവിട്ടു. വരയാടിന്റെ കുത്തേറ്റ വനംവകുപ്പ് വാച്ചർ കൃഷ്ണൻ ഇപ്പോഴും ചികിത്സയിലാണ്.

മയക്കുവെടി ഉപയോഗിക്കാതെ, കഴുത്തിൽ കുരുക്കിട്ട് വരുതിയിലാക്കിയ ശേഷമാണ് ആടിനെ കൂട്ടിലേക്കു മാറ്റിയത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ്.വി.വിനോദ്, മറയൂർ ഡിഎഫ്ഒ എം.ജി.വിനോദ്കുമാർ, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻലാൽ, കാന്തല്ലൂർ റേഞ്ച് ഓഫിസർ രാഹുൽ ലാൽ എന്നിവർ  ദൗത്യത്തിനു നേതൃത്വം കൊടുത്തു.

ADVERTISEMENT

വരയാടിനെ കൂട്ടിലാക്കി 5 കിലോമീറ്ററോളം ചുമന്നാണു വന്നാൻതുറയിലെത്തിച്ചത്. അവിടെനിന്നു പിക്കപ് ജീപ്പിൽ ഇരവികുളത്തേക്കു കൊണ്ടുപോയി. വനംവകുപ്പ് വെറ്ററിനറി സർജൻ നിഷാ റേച്ചൽ പരിശോധിച്ച് ആടിന് ആരോഗ്യപ്രശ്നങ്ങളില്ല എന്നുറപ്പാക്കി. പിന്നീടു രാത്രിയിൽ തുറന്നുവിട്ടു.

English Summary : The Nilgiri Tahr, which had stabbed five people, was caged and moved to the Eravikulam National Park.

ADVERTISEMENT