മൂന്നാർ ∙ 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് നാളെ മൂന്ന് വയസ്സ്. ദുരന്തഭൂമിയിന്നു കാടുകയറി കിടക്കുകയാണ്. 2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളി തോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തത്. 22

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ 70 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് നാളെ മൂന്ന് വയസ്സ്. ദുരന്തഭൂമിയിന്നു കാടുകയറി കിടക്കുകയാണ്. 2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളി തോരാതെ പെയ്ത മഴയ്ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളിലുണ്ടായിരുന്ന 70 പേരുടെ ജീവനെടുത്തത്. 22 വീടുകളിലായി (ലയങ്ങൾ) കിടന്നുറങ്ങിയിരുന്ന തോട്ടം തൊഴിലാളികളും ബന്ധുക്കളുമായിരുന്നു മരിച്ചവർ. ദുരന്തത്തിൽ മരിച്ച 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ കണ്ടെടുത്തത്. 4 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.

അപകടത്തിൽ നിന്ന് 8 കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ടവർക്കും ദുരന്തത്തിൽ അടുത്ത ബന്ധുക്കൾ നഷ്ടമായവർക്കും കുറ്റ്യാർവാലിയിൽ സർക്കാർ നൽകിയ ഭൂമിയിൽ കണ്ണൻദേവൻ കമ്പനി വീടുവച്ചു നൽകിയെങ്കിലും ഇവരിൽ മിക്കവരും വിവിധ എസ്റ്റേറ്റുകളിലാണ്  താമസിക്കുന്നത്. മൂന്നാം വാർഷിക ദിനമായ നാളെ രാവിലെ 9ന്   മരിച്ചവരെ സംസ്കരിച്ച രാജമല ഫാക്ടറിക്കു സമീപമുളള ശ്മശാനത്തിൽ സർവമത പ്രാർഥന നടത്തും. കണ്ണൻദേവൻ കമ്പനിയുടെ നേതൃത്വത്തിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സർവമത പ്രാർഥനകളും മറ്റു ചടങ്ങുകളും സംഘടിപ്പിച്ചിരിക്കുന്നത്.