തൊടുപുഴ ∙ ജില്ലയിൽ ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടുന്നു. വൈറസ്, ബാക്ടീരിയ എന്നിവ ചെങ്കണ്ണിനു കാരണമാകാമെങ്കിലും വൈറസ് മൂലമുള്ള രോഗമാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ ഒരാഴ്ച കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ജില്ലയിൽ ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടുന്നു.  വൈറസ്, ബാക്ടീരിയ എന്നിവ ചെങ്കണ്ണിനു കാരണമാകാമെങ്കിലും വൈറസ് മൂലമുള്ള രോഗമാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു. ഒരാൾക്കു ബാധിച്ചാൽ വീട്ടിലെ മറ്റുള്ളവരിലേക്കും എളുപ്പം പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ ഒരാഴ്ച കൊണ്ട് രോഗം ഭേദമാകുമെങ്കിലും വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ആവശ്യമാണ്. ആന്റിബയോട്ടിക്കുകളാണ് സാധാരണ നൽകിവരുന്നത്. കാലാവസ്ഥയിലെ മാറ്റമാണ് ഇപ്പോൾ രോഗവ്യാപനം കൂടാൻ കാരണമായി ആരോഗ്യവിദഗ്ധർ പറയുന്നത്.  

ലക്ഷണങ്ങൾ

ADVERTISEMENT

കണ്ണിനു കടുത്ത ചുവപ്പുനിറവും വേദനയും, രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണുകൾ തുറക്കാൻ ബുദ്ധിമുട്ട്, പീളകെട്ടി മൂടിയ അവസ്ഥ, കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ, കൺപോളകൾക്കുള്ളിൽ തരിപ്പ്, കണ്ണിൽ പൊടിമണ്ണ് വീണതുപോലുള്ള അവസ്ഥ, കണ്ണിൽ നിന്ന് വെള്ളം വരിക.

ശ്രദ്ധിക്കാം

ADVERTISEMENT

ചെങ്കണ്ണ് വരാതെ സൂക്ഷിക്കാൻ കൈകൾ ഇടയ്ക്കിടെ നന്നായി കഴുകി വൃത്തിയാക്കുക. ഓരോ മണിക്കൂറിലും കണ്ണുകൾ ശുദ്ധജലത്തിൽ നന്നായി കഴുകുക. രോഗിയുടെ ടവൽ, തോർത്ത്, കിടക്കവിരി തുടങ്ങിയവ മറ്റുള്ളവർ ഉപയോഗിക്കരുത്. യാത്രയിലും മറ്റും കൈകൊണ്ട് കണ്ണു തിരുമ്മാതിരിക്കുക.