സേനാപതി∙ മാർ ബേസിൽ സ്കൂളിലെ ഔഷധത്തോട്ടത്തിൽ അത്യപൂർവമായ മരമഞ്ഞൾ പൂവിട്ടു. കാലാവസ്ഥ വ്യതിയാനം മൂലം വംശനാശ ഭീഷണി നേരിടുന്ന മരമഞ്ഞൾ നിത്യഹരിത വനങ്ങളിലും ഇൗർപ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലാണ് വളരുന്നത്. ഇതിനു മുൻപ് 2018ൽ വയനാട് പേര്യ–കുഞ്ഞോം ജീൻപൂൾ മേഖലയിലുൾപ്പെട്ട ബോയ്സ് ടൗണിലെ ബാെട്ടാണിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേനാപതി∙ മാർ ബേസിൽ സ്കൂളിലെ ഔഷധത്തോട്ടത്തിൽ അത്യപൂർവമായ മരമഞ്ഞൾ പൂവിട്ടു. കാലാവസ്ഥ വ്യതിയാനം മൂലം വംശനാശ ഭീഷണി നേരിടുന്ന മരമഞ്ഞൾ നിത്യഹരിത വനങ്ങളിലും ഇൗർപ്പം കൂടിയതും ഫലപുഷ്ടിയുള്ളതുമായ മണ്ണിലാണ് വളരുന്നത്. ഇതിനു മുൻപ് 2018ൽ വയനാട് പേര്യ–കുഞ്ഞോം ജീൻപൂൾ മേഖലയിലുൾപ്പെട്ട ബോയ്സ് ടൗണിലെ ബാെട്ടാണിക്കൽ ഗാർഡനിലാണ് മരമഞ്ഞൾ പൂവിട്ടത്. 

പേരിൽ മരമുണ്ടെങ്കിലും വെറ്റില കാെടിയുടേതിനു സമാനമായ വള്ളിച്ചെടിയാണ് മരമഞ്ഞൾ. തൈ നട്ട് 20 വർഷമെങ്കിലും വേണം പൂവിടാൻ. പൂവിട്ട് 2 മാസത്തിനുള്ളിൽ കായ്കളുണ്ടാകും. പൂവും കായും ഇലകളുമെല്ലാം ഔഷധ ഗുണമുള്ളതാണെങ്കിലും തണ്ടിനാണ് കൂടുതൽ മൂല്യം. തണ്ട് മഞ്ഞൾ പോലെ ഉണക്കിയെടുത്ത് സൂക്ഷിക്കാം. 

ADVERTISEMENT

പനി, ക്ഷീണം എന്നിവ മാറാനും വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്ര രോഗത്തിനും മരമഞ്ഞളിന്റെ തണ്ട് ഉപയോഗിക്കുന്നു. വില കൂടിയ ഫെയ്സ് ക്രീമുകളിലെ പ്രധാന ചേരുവയാണ് മരമഞ്ഞൾ. പ്ലാവ് പോലുള്ള മരങ്ങളിലാണ് മരമഞ്ഞൾ പറ്റിപ്പിടിച്ച് വളരുന്നത്. മരമഞ്ഞൾ പടർന്നു കയറുന്ന പ്ലാവ് കാലക്രമേണ നശിച്ചു പോകാറാണ് പതിവ്.