മൂന്നാർ ∙ മൂന്നാർ മേഖലയിൽ പത്തു ദിവസം ശക്തമായ മഴ ലഭിച്ചതോടെ പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടം സജീവമായി. വെള്ളച്ചാട്ടം സജീവമായതോടെ വിദേശികളടക്കമുള്ള സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട പള്ളിവാസലിൽ നിന്നു മൂന്നു കിലോമീറ്റർ താഴെയാണ് ആറ്റുകാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ മൂന്നാർ മേഖലയിൽ പത്തു ദിവസം ശക്തമായ മഴ ലഭിച്ചതോടെ പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടം സജീവമായി. വെള്ളച്ചാട്ടം സജീവമായതോടെ വിദേശികളടക്കമുള്ള സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ പെട്ട പള്ളിവാസലിൽ നിന്നു മൂന്നു കിലോമീറ്റർ താഴെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. പഴയ മൂന്നാറിലെ ഹെഡ് വർക്സ് ഡാമിൽ നിന്നു പുറന്തള്ളുന്ന വെള്ളമാണു മുതിരപ്പുഴയിലൂടെ ഒഴുകി ആറ്റുകാട് എത്തുന്നത്. 200 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ നിന്നു താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം സഞ്ചാരികളുടെ മനംമയക്കുന്ന കാഴ്ചയാണ്.

വെള്ളച്ചാട്ടത്തിന് താഴെ മുതിരപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നു സന്ദർശകർക്ക് വെള്ളച്ചാട്ടം തൊട്ടടുത്തു നിന്നു കാണാൻ കഴിയും. എന്നാൽ പുഴയിൽ വഴുവഴുപ്പുള്ള പാറകളും ഒളിഞ്ഞിരിക്കുന്ന പാറക്കുഴികളും ധാരാളമുള്ളതിനാൽ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് ഏറെ അപകടകരമാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 8 പേർ ഇവിടെ അപകടത്തിൽപെട്ടു മരിച്ചിട്ടുണ്ട്.